ട്രോൾ ഉണ്ടാക്കാൻ ഒരു വിഷയം കാത്തിരിക്കുകയാണ് നമ്മുടെ നാട്ടിലെ ട്രോളന്മാർ. രാഷ്ട്രീയ വിഷയങ്ങൾക്ക് പുറമെ സിനിമയയും അതിലെ നടന്മാരെയും അതും കൂടാതെ ആരും പ്രതീക്ഷിക്കാതെ ഉടലെടുക്കുന്ന വൈറൽ താരങ്ങൾ പോലും ഇവരുടെ ട്രോൾകൾക്ക്  കഥാപാത്രങ്ങളായി മാറിട്ടുണ്ട്. ഒരു കാലത്ത് ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും ഏറ്റവുമധികം വിധേയനായ താരമായിരുന്നു പൃഥ്വിരാജ്. പിന്നീട് പൃഥ്വിരാജ് താന്നെ അവരെ കൊണ്ട് രാജുവേട്ടൻ എന്ന തന്നെ വിളിപ്പിച്ചു. ഇടയ്ക്ക് നടൻ ട്രോളുകളിൽ ഇടം പിടിക്കുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഇംഗ്ലീഷ് പോസ്റ്റുകളുടെ പശ്ചാത്തലത്തിലായിരുന്നു. അതൊക്കെ മാറി, ഇപ്പോൾ മാറ്റൊരു കാര്യത്തിലാണ് പൃഥ്വിരാജ് ട്രോളിൽ ട്രെൻഡായി മാറിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"എനിക്ക് ലാലേട്ടനെ ഒന്ന് കാണണം" എന്ന് താരം പറഞ്ഞതാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. അത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാലും പോലും ട്രെൻഡിലെ ട്രോളുകളിൽ കഥാപാത്രമായിട്ടുണ്ട്. 


ALSO READ : Theerppu Movie: ' സംതിങ് ടെറിബൾ ഹാസ് ഹാപ്പൻഡ് ', ത്രില്ലടിപ്പിച്ച് തീർപ്പ് ട്രെയിലർ; ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്


'എനിക്ക് ലാലേട്ടനെ ഒന്ന് കാണണം' ട്രെൻഡ് എങ്ങനെ തുടങ്ങി?


ജനഗണമന എന്ന പൃഥ്വിരാജിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയഘോഷ വേളയിൽ നിന്നാണ് 'എനിക്ക് ലാലേട്ടനെ ഒന്ന് കാണണം' എന്ന ട്രെൻഡിന്റെ സാഹചര്യം ഉടലെടുക്കുന്നത്. "ഞാൻ അടുത്ത സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിന് എനിക്ക് ലാലേട്ടനെ ഒന്ന് കാണണം. പുള്ളിക്കാരൻ നാളെ വിദേശത്തേക്ക് പോകും, 60-65 ദിവസങ്ങൾക്ക് ശേഷം തിരിച്ചു വരുള്ളു അതിന് മുമ്പ് അദ്ദേഹത്തെ കാണേണ്ടതായിട്ടുണ്ട്" പൃഥ്വിരാജ് വിജയാഘോഷ വേളയിൽ പറഞ്ഞു. 


ഇതു കൊണ്ട് ഒരു ട്രോളൊക്കെ ആകുമോ? എന്നാൽ അങ്ങനെ അല്ല. പൃഥ്വി ഈ ഡയലോഗ് വീണ്ടും മറ്റൊരുടത്ത് ആവർത്തിച്ചതോടെയാണ് ട്രോളന്മാർ അത് ഏറ്റെടുത്തത്. ജനഗണമനയുടെ വിജയാഘോഷം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കുഞ്ചാക്കോ ബോബൻ തന്റെ സിനിമ ന്നാ താൻ കേസ് കൊടു സംബന്ധിച്ചെത്തിയതായിരുന്നു. പൃഥ്വിരാജിനൊപ്പം ടൊവീനോയും  വിജയാഘോഷം പരിപാടിയിൽ പങ്കെടുത്തായിരുന്നു. ഇരുവരും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുഞ്ചാക്കോ ബോബനെ കണുന്നുത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് പൃഥ്വിയും ടൊവീനോയും ആശംസകൾ അറിയിച്ചിരുന്നു. ഇരുവരും കെട്ടിപിടിച്ച് പരസ്പരം ആശംസകൾ അറയിച്ച് മടങ്ങാൻ നേരത്ത് പൃഥ്വിരാജ് ലാലേട്ടനെ കാണാൻ പോകുന്ന കാര്യം വീണ്ടും ആവർത്തിക്കുകയും ചെയ്തു. ഇതാണ് 'എനിക്ക് ലാലേട്ടനെ ഒന്ന് കാണണം' പൃഥ്വിയുടെ വാക്ക് ട്രോളിൽ ട്രെൻഡായി മാറിയത്. 


ALSO READ : തല്ലുമാല 5 കോടിയിലേക്ക്, ന്നാ താൻ കേസ് കൊട് 4 കോടി- ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട്


ചില ട്രോളുകൾ കാണാം







ALSO READ : നിങ്ങൾ അന്യൻ കണ്ടതാണോ? എങ്കിൽ ഈ വാർത്ത വായിക്കാം!!! എന്താണ് ട്രോളുകളിലെ അന്യൻ ട്രെൻഡ്


അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രമാണ് അടുത്തതായി പൃഥ്വിരാജിന്റെ തിയറ്ററുകളിൽ റിലീസാകാൻ ഒരുങ്ങുന്നത്. ഓണത്തിന് തിയറ്ററുകളിലെത്തുന്ന പുത്രൻ ചിത്രത്തിന് പ്രേമം പോലെ തന്നെ ട്രെയിലർ ഒന്നുമില്ലാതെ റിലീസിനെത്തിക്കുന്നത്. നയന്താരണയാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. 


ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഒരുക്കങ്ങൾക്കാണ് പൃഥ്വിരാജ് മോഹൻലാലിനെ കാണാൻ പോയതെന്ന് ചില സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോറോസിന്റെ പോസ്റ്റ് പ്രൊഡക്ഷനും ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും എമ്പുരാന്റെ ഷൂട്ടിങ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.