Theerppu Movie: ' സംതിങ് ടെറിബൾ ഹാസ് ഹാപ്പൻഡ് ', ത്രില്ലടിപ്പിച്ച് തീർപ്പ് ട്രെയിലർ; ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തും. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 10:39 AM IST
  • ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്.
  • കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്.
  • പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.
Theerppu Movie: ' സംതിങ് ടെറിബൾ ഹാസ് ഹാപ്പൻഡ് ', ത്രില്ലടിപ്പിച്ച് തീർപ്പ് ട്രെയിലർ; ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തീർപ്പിന്റെ ട്രെയിലർ പുറത്ത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തും. വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് എന്നാണ് ചിത്രത്തിന്റെ ടാ​ഗ്ലൈൻ. 2.41 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. 

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. സിദ്ദിഖ്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Also Read: Theerppu Teaser: വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് ' തീർപ്പ് ' - ടീസർ

 

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ക്യാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Ottu Movie: ഒറ്റ് റിലീസ് പ്രഖ്യാപിച്ചു; ചാക്കോച്ചൻ അരവിന്ദ് സ്വാമി ചിത്രം മോഷൻ പോസ്റ്റർ

കു‍ഞ്ചാക്കോ ബോബൻ (Kunchacko Boban) അരവിന്ദ് സ്വാമിയും (Aravind Swamy) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരേസമയം ഒരുങ്ങുന്ന ചിത്രമാണ് ഒറ്റ്. രണ്ടകം എന്നാണ് തമിഴിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ രണ്ടിന് മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്ററും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി എന്നിവരുടെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഒരു ദ്വിഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒറ്റ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News