തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലും, ഫേസ്ബുക്കിലും അറിയിച്ചത്.കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല.ജാ​ഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേ​ഹവും നന്ദിയും.-താരം ഫേസ്ബുക്കില്‍ കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി


അതേസമയം സിനിമാതാരങ്ങൾക്ക് തുടർച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ ചലചിത്ര ഷൂട്ടിങ്ങുകൾക്കും തമിഴ്നാട്ടിൽ(Tamilnadu) നിയന്ത്രണമുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ തീയേറ്ററുകളുടെ വിലക്ക് കൂടി നീക്കിയതോടെ രോ​ഗം പടരാനുള്ള സാധ്യതകൾ കൂടുമെന്നാണ് വിദ​​ഗ്ധർ വിലയിരുത്തുന്നത്.12382 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്. അതി തീവ്രനിലയിൽ നിന്നും അൽപ്പാൽപ്പമായി സംസ്ഥാനം അതീജിവിച്ച് വരുന്ന കാലമാണിത്.  വാക്സിനേഷനും സംസ്ഥാനത്ത് കാര്യക്ഷമമായി തന്നെയാണ് നടക്കുന്നത്.