Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി

OTT പ്ലാറ്റഫോമായ Amazon Prime വീഡിയോയിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഫെബ്രുവരി 8 ന് ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെയ്‌ലർ ലീക്ക് ആയതിനെ തുടർന്ന് ഇന്ന്  റീലീസ് ചെയ്യുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 06:21 PM IST
  • OTT പ്ലാറ്റഫോമായ Amazon Prime വീഡിയോയിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.
  • ഫെബ്രുവരി 8 ന് ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെയ്‌ലർ ലീക്ക് ആയതിനെ തുടർന്ന് ഇന്ന് റീലീസ് ചെയ്യുകയായിരുന്നു.
  • മോഹൻലാൽ നായകൻ ആകുന്ന സിനിമയിൽ മീന, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തേർ , സായികുമാർ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
  • ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി

Kochi: മോഹൻലാലിൻറെ (Mohanlal) ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2ന്റെ ട്രെയ്‌ലർ റിലീസ്  ചെയ്‌തു. OTT പ്ലാറ്റഫോമായ Amazon Prime വീഡിയോയിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഫെബ്രുവരി 8 ന് ട്രെയ്‌ലർ (Trailer)റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ (Social Media) ട്രെയ്‌ലർ ലീക്ക് ആയതിനെ തുടർന്ന് ഇന്ന്  റീലീസ് ചെയ്യുകയായിരുന്നു. 

ഫെബ്രുവരി 19 ന് Amazon Prime വീഡിയോയിലൂടെ തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ജിത്തു ജോസഫ് (Jeethu Joseph)ആണ്. ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളും മറ്റ് ഭാഷക്കാരും സിനിമ ഏറ്റെടുത്തിരുന്നു. വിവിധ ഭാഷകളിൽ സിനിമ പുനർനിർമ്മിക്കുകയും ചെയ്തിരുന്നു.  

ALSO READ: Drishyam 2: Trailer ഉടന്‍ തന്നെ Amazon Primeല്‍, റിലീസ് തിയതി പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍

മോഹൻലാൽ (Mohanlal) നായകൻ ആകുന്ന സിനിമയിൽ (Cinema)മീന, സിദ്ധിഖ്, ആശ ശരത് (Asha Sharath), മുരളി ഗോപി, അൻസിബ, എസ്തേർ , സായികുമാർ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: Uppena യുടെ Trailer റിലീസ് ചെയ്തു; Vijay Sethupathi വീണ്ടും വില്ലനായി എത്തുന്നു

ട്രെയ്‌ലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കുന്നുണ്ട്. തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ജോർജ് കുട്ടയിലൂടെ തന്നെയാണ് ട്രെയ്‌ലർ (Trailer)മുന്നോട്ട് പോകുന്നത്. ഫെബ്രുവരി 19 ന് 240 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ചിത്രം എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News