Actor Vijay Babu| ആദ്യമായി ആ സിനിമ നിർമ്മിച്ചില്ലല്ലോ എന്ന് സന്തോഷം, വിജയ് ബാബുവിൻറെ പോസ്റ്റ് പിന്നെ എവിടെ പോയി?
പലർക്കും അറിയേണ്ടത് അത്തരത്തിൽ ഏത് ചിത്രമാണ് വിജയ് ബാബു ഒഴിവാക്കിയത് എന്നാണ്
"ഞാൻ ഒരു സിനിമ നിർമ്മിക്കാത്തതിൽ ആദ്യമായി ഞാൻ സന്തോഷിക്കുന്നു, എന്റെ ഉള്ള് വേണ്ട എന്ന് പറഞ്ഞു... ഞാൻ ഇല്ല എന്ന് പറഞ്ഞു " - വിജയ് ബാബുവിൻറെ ഇത്തരമൊരു അസാധാരണ ഫേസ്ബുക്ക് പോസ്റ്റിൻറെ കാരണം തേടുകയാണ് സോഷ്യൽ മീഡിയ. പോസ്റ്റ് ഇട്ടെങ്കിലും താമസിക്കാതെ പോസ്റ്റ് അദ്ദേഹം തന്നെ ഡിലീറ്റാക്കി.
പോസ്റ്റിന് പിന്നാലെ അഭ്യൂഹങ്ങളും ആരംഭിച്ചു കഴിഞ്ഞു. പലർക്കും അറിയേണ്ടത് അത്തരത്തിൽ ഏത് ചിത്രമാണ് വിജയ് ബാബു ഒഴിവാക്കിയത് എന്നാണ്. അതിനൊപ്പം തന്നെ ചുരുളി, കനകം, കാമിനി,കലഹം എന്നിങ്ങനെ ചിത്രങ്ങളുടെ പേരുകളും കമൻറുകളായി വരാൻ തുടങ്ങിയതോടെ താരം തന്നെ പതിയെ പോസ്റ്റ് ഒഴിവാക്കി.
ALSO READ: 'Bheemante Vazhi' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
എന്നാൽ ഇതിനോടകം നിരവധി സ്ക്രീൻ ഷോട്ടുകൾ പോസ്റ്റിൻറേതായി പ്രചരിച്ചു കഴിഞ്ഞു. എന്നാൽ എന്താണ് യാഥാർത്ഥ്യം എന്ന് പലർക്കും അറിയില്ല. ഒരു പോസ്റ്റ് പോലും വാളിൽ സൂക്ഷിക്കാൻ പറ്റത്തായാൾ എന്തിനാണ് ചിത്രം നിർമ്മിക്കുന്നത് എന്ന് പോലും കമൻറുകൾ വരുന്നുണ്ട്.
ALSO READ: Liger Movie | വിജയ് ദേവർകോണ്ടയുടെ ലൈഗറിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും, കാണാം ചിത്രങ്ങൾ
ഒടിടിക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന ആഴ്ചയാണിത്. നിരവധി ചിത്രങ്ങളാണ് ഇതിനോടകം ഒടിടിയിൽ റിലീസായിരിക്കുന്നത്. സോണി ലൈവിലാണ് ചുരുളി റിലീസായത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...