മലയാളികളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴ് പ്രേക്ഷകർക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പൊന്നിയിൻ സെൽവനിലെ സമുദ്രകുമാരി പൂങ്കുഴലി, ​ഗാട്ട കുസ്തിയിലെ കീർത്തി എന്നീ കഥാപാത്രങ്ങൾ തമിഴിൽ ഐശ്വര്യക്ക് കൂടുതൽ ആരാധകരെ നൽകി. ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ ഒരിടം കണ്ടെത്താൻ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്. തെലുങ്കിലും വലിയൊരു ആരാധകവൃന്ദം നടിക്കുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിത താരം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തമിഴ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചത്. കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അർജുൻ. അർജുനൊപ്പമുള്ള ചിത്രത്തിന് ക്യാപ്ഷനായി ഒരു ലവ് ഇമോജിയും കൂടിയിട്ടപ്പോൾ ആരാധകരുടെ കമന്റുകളും പുറകെ വരാൻ തുടങ്ങി. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. 



'ആരാണിത് സത്യം പറഞ്ഞോ, എല്ലാം മനസ്സിലാകുന്നുണ്ട്, കൊച്ചു ഗള്ളി, മനസിലെ വി​ഗ്രഹം ഉടഞ്ഞു, ഹാപ്പി മാരിഡ് ലൈഫ്' തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് കിം​ഗ് ഓഫ് കൊത്തയുടെ സെറ്റിൽ നിന്നുള്ള ചിത്രമല്ലേ എന്നാണ്. ഇതിലൂടെ കിം​ഗ് ഓഫ് കൊത്തയിൽ അർജുനും അഭിനയിക്കുന്നുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. 


Also Read: Malikappuram Movie : 'മാളികപ്പുറം കണ്ടു, വളരെ ഇഷ്ടപ്പെട്ടു'; ഫേസ്ബുക്കിൽ കുറിച്ച് വി.എം സുധീരൻ


 


ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ ആണ് ചിത്രത്തിലെ നായകൻ. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിൽ ആദ്യ നിർമാണ സംരംഭമാണ് കിങ് ഓഫ് കൊത്ത. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും. 


അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.