നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപും അതിജീവിതയും ഉറ്റ സുഹൃത്തക്കളായിരുന്നുയെന്നും അങ്ങനെയാകുമ്പോൾ ദിലീപ് അങ്ങനെ ചെയ്യുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും നടി ഗീതാ വിജയൻ. അവർ ഒരു ഗ്യാങ്ങായിരുന്നു, അതുകൊണ്ട് തനിക്കത് വിശ്വസിക്കാനാകുന്നില്ലയെന്ന് ഗീതാ വിജയൻ സീ മലയാളം ന്യൂസിന് നൽകി പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഈ അതിജീവിതയും ദിലീപും വളരെ ക്ലോസ് ഫ്രണ്ട്സായിരുന്നു. എനിക്കത് വിശ്വസിക്കണോ വിശ്വസിക്കണ്ടേ എന്നറയില്ല. കാരണം അവർ അത്രയ്ക്ക് വലിയ ഒരു ഗ്യാങ് ആയിരുന്നു. ഒരു വിലയ സുഹൃത്തക്കളുടെ കൂട്ടമായിരുന്നു അവർ" ഗീതാ വിജയൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. 


ALSO READ : 'കാര്യം നടക്കാതെ വന്നപ്പോൾ അയാൾ എന്നെ സെറ്റിൽ വെച്ച് ഒരുപാട് ഇൻസൾട്ട് ചെയ്തു'; സിനിമ മേഖലയിലെ സ്ത്രീസുരക്ഷയെ കുറിച്ച് നടി ഗീതാ വിജയൻ



കൂടാതെ ദിലീപ് നടിയെ അങ്ങനെ ചെയ്യുമോ എന്ന് തനിക്ക് സംശയമാണെന്നും ഗീതാ വിജയൻ പ്രതികരിക്കുകയും ചെയ്തു. അതിലൊരു വ്യക്തയില്ലെന്നും അതുകൊണ്ടാണ് തനിക്കതിനെ കുറിച്ച കൂടുതൽ ഒന്നും അറിയില്ലയെന്നും നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു. 


 "സേഫ് സോണിൽ നിൽക്കാൻ പറയുന്നതല്ല, ശരിക്കം എനിക്ക് അറിയില്ല" ഗീതാ വിജയൻ കൂട്ടിച്ചേർത്തു. എന്നാൽ ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ. നടന്നത് ഒരിക്കലും ശരിയായതല്ലയെന്നും ഗീതാ വിജയൻ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി. 


ALSO READ : 'ദിലീപ് അത് ചെയ്യില്ല, അസമയത്ത് ആ കുട്ടി എന്തിന് ഒറ്റയ്ക്ക് പോയി?'; നടൻ മധു സീ മലയാളം ന്യൂസിനോട്


1995ൽ ഇറങ്ങിയ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, പ്രിയദർശൻ ചിത്രം വെട്ടം എന്നീ സിനിമകളിലാണ് ഗീതയും ദിലീപും ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളത്. നടനുമായി അത്രയ്ക്ക് അടുത്ത ബന്ധമില്ലെങ്കിലും കാണുമ്പോൾ ഹലോ ഹായ് പറയും. അമ്മയുടെ യോഗത്തിന് തന്നെ കണ്ടാൽ തന്റെ അടുത്തേക്ക് വന്ന് ദിലീപ് അന്വേഷണങ്ങൾ ഒക്കെ ചോദിക്കുമെന്നും ഗീതാ പറഞ്ഞു. 


1990ൽ ഇറങ്ങിയ ഇൻ ഹരിഹർ നഗർ ചിത്രത്തിലൂടെയാണ് ഗീത മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയും സഹനടിയായും 90 കാലഘട്ടങ്ങളിൽ ഗീതാ മലയാള സിനിമയിൽ നിറഞ്ഞ് നിന്നു. അതിനിടയിൽ തമിഴിലും ഹിന്ദിയിലും ഗീതാ അഭിനയിക്കുകയും ചെയ്തു. 150തിൽ അധികം മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് ഗീതാ. കൂടാതെ രണ്ടായിരത്തിന്റെ തുടക്കം മുതൽ ഗീതാ മലയാളം സീരിയലിൽ സജ്ജീവമാകുകയായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.