നെടുമുടി വേണുവിനെ (Nedumudi Venu) കുറിച്ച്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളാണ് സിനിമാ ലോകത്തുള്ള വര്‍ക്കും ആരാധകര്‍ക്കും. നടൻ നെടുമുടി വേണുന്‍റെ പെട്ടെന്നുള്ള നിര്യാണം ഒരു അടുത്ത ബന്ധുവിനെ  നഷ്ടപ്പെട്ട പ്രതീതിയാണ്  മലയാളികളില്‍ ഉളവാക്കിയത്.  നെടുമുടി വേണുവിനെ കുറിച്ച്  നടി മിയ ജോര്‍ജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍  ചര്‍ച്ചയാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Nedumudi Venu: ഓർമയായി ആ നടനം, അഭിനയ കുലപതിക്ക് വിട ചൊല്ലി കേരളം


മിയയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:-  


എന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്‍ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരന്‍ ആണ്. ഞാന്‍ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാന്‍ ആണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കല്‍ ഒപ്പം അഭിനയിക്കുന്ന ഒരു സീനില്‍ എനിക്ക് ദേഷ്യം അഭിനയിക്കാന്‍ സാധിച്ചില്ല. ഞാന്‍ എങ്ങനെ അദ്ദേഹത്തോട് വഴക്ക് പറയും എന്ന് ആയിരുന്നു എന്‍റെ  ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു. മറ്റൊരു സീനില്‍ എന്നോട് ചോദിച്ചു. 'നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകള്‍ ഉപയോഗിക്കാത്തത്..' എന്നിട്ട് എന്‍റെ  ഡയലോഗ് വേണു സാര്‍ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു.'5 ലക്ഷം രൂപയുടെ ക്ലാസ്  ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓര്‍മ്മ വേണം '.


Also Read: Joy Mathew on Nedumudi Venu's Demise : "ഗുരുവേ എന്ന് സ്നേഹബഹുമാനങ്ങളോടെ വിളിക്കാന്‍ എനിക്കിനി വേണുവേട്ടന്‍ ഇല്ല..... നെടുമുടി വേണുവിന്‍റെ ഓര്‍മ്മയുമായി ജോയ് മാത്യു


ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റ് ചില ഓര്‍മ്മകള്‍ ഉണ്ടായത് പാവാട സിനിമ ഷൂട്ടിംഗില്‍ ആണ്. ഞാന്‍ പരീക്ഷക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാന്‍ അത് വിശ്വാസിക്കുകയും ചെയ്‍തു. അങ്ങനെ പല പല ഓര്‍മകള്‍.. നന്ദി.. ഞങ്ങള്‍ക്ക് ഒരു മാര്‍ഗദീപമായി നിന്നതിന്..വിട..


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.