മുംബൈ : നടി നവ്യ നായരും അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി വളരെ അടുത്ത ബന്ധമെന്ന വെളിപ്പെടുത്തികൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടിയെ സന്ദർശിക്കാനായി 15-20 തവണ കൊച്ചിയിലേക്ക് യാത്ര ചെയ്ത സച്ചിൻ സാവന്ത് നവ്യ നായർക്ക് 1.75 ലക്ഷം രൂപ വില വരുന്ന പാദസരം സമ്മാനിച്ചുയെന്ന് ഇഡി തങ്ങളുടെ കുറ്റപത്രത്തിൽ പറയുന്നു. ഐആർഎസ് ഉദ്യോഗസ്ഥന്റെ സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ ഇഡി കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനും നടിയും ഡേറ്റിങ്ങിലായിരുന്നുയെന്ന ഇഡിയുടെ കുറ്റപത്രത്തെ തള്ളിയ മലയാള നടി താനും സച്ചിൻ സാവന്തും തമ്മൽ സുഹൃത്ത് ബന്ധം മാത്രമായിരുന്നുയെന്നായിരുന്നു പ്രതികരിച്ചത്. ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇഡി ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സച്ചിൻ സാവന്തിന് പുറമെ ഐആർഎസ് ഉദ്യോഗസ്ഥന്റെ പിതാവിനെയും സഹോദരനെയും കുറ്റപത്രത്തിൽ ഇഡി പ്രതി ചേർത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവി മുംബൈയിലെ ജിമ്മിൽ വെച്ചാണ് നടിയും ഐആർഎസ് ഉദ്യോഗസ്ഥനും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത്. ഒരേ ഫ്ലാറ്റ് സമുചയത്തിൽ താമസിച്ച ഇരുവരും പിന്നീട് കൂടുതൽ അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് നടി കൊച്ചിയിലേക്ക് താമസമാറിയപ്പോൾ നവ്യ നായരെ സന്ദർശിക്കുന്നതിനായി സച്ചിൻ 15 മുതൽ 20 തവണ കൊച്ചിയിൽ പോയിരുന്നു. കൂടാതെ 1.75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ പാദസരം നടിക്ക് ഐആർഎസ് ഉദ്യോഗസ്ഥൻ സമ്മാനമായി നൽകിയെന്ന് സച്ചിൻ സാവന്തിന്റെ സുഹൃത്ത് നൽകിയ മൊഴിയെ ഉദ്ദരിച്ച് ഇഡി കുറ്റപത്രത്തിൽ ചേർത്തു. സച്ചിനുമായിട്ടുള്ള ബന്ധത്തെ കുറിച്ചറിയാൻ കേന്ദ്ര ഏജൻസി നടിയെ നേരത്തെ വിളിച്ച് മൊഴിയെടുത്തിരുന്നു.


ALSO READ : Navya Nair : അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി നവ്യ നായർ ഡേറ്റിങ്ങിൽ; നടിയെ കാണാൻ കൊച്ചിയിലെത്തിയത് 10 തവണ; ഇഡി കുറ്റപത്രം


അതേസമയം ഈ കാര്യങ്ങൾ സച്ചിൻ സാവന്ത് നിഷേധിക്കുകയും ചെയ്തു. നവ്യ നായർ തന്റെ അടുത്ത സുഹൃത്തായിരുന്നു, നടിക്ക് താൻ ഒന്നും സമ്മാനമായി നൽകിട്ടില്ലയെന്ന് ഇഡിയുടെ ചോദ്യം ചെയ്യലിൽ സച്ചിൻ സാവന്ത് മറുപടി നൽകി. കൂടാതെ കൊച്ചിയിൽ പല തവണ പോയത് ഗുരുവായൂർ, മണ്ണാറശ്ശാല ക്ഷേത്ര സന്ദർശനത്തിനാണെന്നും അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ ഇഡിയോട് വ്യക്തമാക്കി. 


കഴിഞ്ഞ വർഷം സിബിഐ രജിസ്റ്റർ അഴിമതി നിരോധന കേസിലാണ് ഇഡി സച്ചിൻ സാവന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഐആർഎസ് ഉദ്യോഗസ്ഥൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാണ് ഇഡിയുടെ അറസ്റ്റ്. തുടർന്ന് ഇഡി സച്ചിൻ സാവന്തിനെതിരെ പിഎംഎൽഎ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കള്ളപ്പണം വെളിപ്പിച്ചുയെന്നും പണത്തിന്റെ യഥാർഥ ശ്രോതസ് എവിടെയാണെന്നും സച്ചിൻ മറച്ചുവെച്ചുയെന്നും ഇഡി കണ്ടെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.