Navya Nair Self Troll : `എനിക്കിത് ഇഷ്ടപ്പെട്ടു` തന്നെ ട്രോളിയ കമന്റ് പങ്കുവച്ച് നടി നവ്യ നായർ
Navya Nair Troll Commnet അഞ്ജലി താര ദാസ് എന്ന് ഫേസ്ബുക്ക് പ്രൊഫൈലാണ് വൈറൽ കമന്റ് രേഖപ്പെടുത്തിയത്. സംഭവം വൈറലായതോട് സെൽഫ് ട്രോൾ എന്ന പേരിൽ നടി നവ്യ നായരും കമന്റ് തന്റെ പേജിൽ പങ്കുവച്ചിട്ടുണ്ട്.
കൊച്ചി : ഇന്ന് പുതിയ അധ്യയന വർഷം തുടങ്ങിയതിനാൽ സോഷ്യൽ മീഡിയയിൽ അധികം ഇടം പിടിച്ചിരുന്നത് സ്കൂൾ പ്രവേശനവും അതു സംബന്ധിച്ചുള്ള വാർത്തകളും വിശേഷങ്ങളുമായിരുന്നു. അതുപോലെ തന്നെ നടി നവ്യ നായർ രണ്ട് വർഷത്തിന് ശേഷം തന്റെ മകനെ സ്കൂളിൽ കൊണ്ടു വിട്ട വിശേഷവും സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു. സ്വഭാവികമായി അത് വാർത്തയായി മാറുകയും ചെയ്തു.
എന്നാൽ സംഭവം അതല്ല, നവ്യ നായർ മകനെ സ്കൂളിൽ കൊണ്ട് വിട്ട സംഭവത്തിനെക്കാളും ചർച്ചയായത് അതു സംബന്ധിച്ചുള്ള വാർത്തയ്ക്ക് ലഭിച്ച കമന്റായിരുന്നു. മാനോരമ ഓൺലൈന്റെ വാർത്തയ്ക്ക് താഴെ അഞ്ജലി താര ദാസ് എന്ന് ഫേസ്ബുക്ക് പ്രൊഫൈലാണ് വൈറൽ കമന്റ് രേഖപ്പെടുത്തിയത്. സംഭവം വൈറലായതോട് സെൽഫ് ട്രോൾ എന്ന പേരിൽ നടി നവ്യ നായരും കമന്റ് തന്റെ പേജിൽ പങ്കുവച്ചിട്ടുണ്ട്.
ALSO READ : നർഗീസ് ദത്തിന്‍റെ ജന്മദിനത്തിൽ ഓർമ്മകളുമായി സഞ്ജയ് ദത്തും പ്രിയ ദത്തും
"ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് തിരിച്ചു അയക്കും പോയി ഒപ്പിട്ട് കൈ പറ്റണം" എന്നായിരുന്നു വാർത്തയ്ക്ക് താഴെയായി എത്തിയ വൈറൽ കമന്റ്.
"ഇഷ്ടപ്പെട്ടു... സെൽഫ് ട്രോളാണ് എന്നാലും വിലമതിക്കുന്നുണ്ട്, അഞ്ജലി താര ദാസ് പൊളിച്ചു " എന്ന കുറപ്പോടെ നവ്യ വൈറലായ കമന്റ് തന്റെ പേജിൽ പങ്കുവക്കുകയും ചെയ്തു.
ALSO READ : CBI 5 OTT Release : സിബിഐ 5 ദി ബ്രെയിൻ ജൂൺ 12 ന് നെറ്റ്ഫ്ലിക്സിലെത്തും?
മകൻ സായിയെ സ്‍കൂളില്‍ കൊണ്ടാക്കിയ ശേഷമുള്ള ചിത്രമാണ് നവ്യ പങ്കുവെച്ചത്. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുള്ള ചിത്രവും നവ്യ തന്റെ പേജിൽ പങ്കുവച്ചിട്ടുണ്ട്. കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് നവ്യയുടെ മകൻ സായി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.