Actor Vinayakan Me Too : വിനായകൻ കാരണം താനും ക്രൂശിക്കപ്പെട്ടു; നടനെതിരെ നവ്യ നായർ
Actor Vinayakan Issue താൻ ക്ഷമ ചോദിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും അതിനും താൻ തയ്യാറാണെന്നും നടി പറഞ്ഞു.
കൊച്ചി : വിവാദമായ നടൻ വിനായകന്റെ മീ ടു പരാമർശത്തിനെതിരെ നടി നവ്യ നായർ. നടൻ നടത്തിയ പരാമർശത്തിൽ ക്രൂശിക്കപ്പെട്ടത് താൻ ആണെന്ന് നവ്യ നായർ മാധ്യമങ്ങളോടായി പറഞ്ഞു. താൻ ക്ഷമ ചോദിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും അതിനും താൻ തയ്യാറാണെന്നും നടി അറിയിച്ചു.
"അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണ്" നവ്യ മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ താൻ മാപ്പ് പറഞ്ഞ് കഴിഞ്ഞാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും ക്ഷമ ചോദിക്കുന്നു എന്ന് നടി കൂട്ടിച്ചേർത്തു.
എന്നാൽ തന്നെക്കാളും പ്രമുഖരായ പുരുഷന്മാർ അവിടെയുണ്ടായിരുന്നു പക്ഷെ എല്ലാവരും ചോദ്യം ഉന്നയിക്കുന്നത് തന്നോടാണെന്നും നവ്യ അറിയിച്ചു. താൻ തന്റെ സിനിമയുടെ വിജയം ആഘോഷിക്കാനാണെത്തിയതെന്നും അതിന് അനുവദിക്കണമെന്ന് മാധ്യമങ്ങളോടായി നടി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം താൻ നടത്തിയ വിവാദ പരാമർശത്തിൽ നടൻ വിനായകൻ ഇന്നലെ മാർച്ച് 26ന് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ ക്ഷമാപണം. സിനിമയുടെ പ്രചാരണാർഥം നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ നടത്തിയ ഭാഷ പ്രയോഗത്തിലാണ് നടൻ മാപ്പ് പറഞ്ഞിരിക്കുന്നത്.
ALSO READ : സഹോദരീ മാപ്പ്.... ഒടുവിൽ തെറ്റ് സമ്മതിച്ച് വിനായകൻ
തനിക്ക് സെക്സ് ചെയ്യണമെന്നാവശ്യം തോന്നുമ്പോൾ അവരോട് നേരിട്ട് ചോദിക്കുമെന്നും ഇത്തരത്തിൽ പലരുമായും താൻ ലൈംഗീക ബന്ധത്തിൽ എർപ്പെട്ടിട്ടുണ്ടെന്നും വിനായകൻ വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോടായി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.