Sreekanth Vettiyar Me Too : "സത്യം എന്താണെന്ന് ഒരാൾക്ക് പോലും അറിയില്ല; നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട് : ശ്രീകാന്ത് വെട്ടിയാർ

എന്റെ പേരിൽ ഒരു പെൺകുട്ടി കുറ്റം ആരോപിച്ചുവെന്ന് മാത്രമാണ് പലർക്കും അറിയാവുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 04:41 PM IST
  • ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തിട്ടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..
  • എന്റെ പേരിൽ ഒരു പെൺകുട്ടി കുറ്റം ആരോപിച്ചുവെന്ന് മാത്രമാണ് പലർക്കും അറിയാവുന്നത്.
  • സത്യം എന്താണെന്ന് ഒരാൾക്ക് പോലും അറിയില്ലെന്ന് ശ്രീകാന്ത് വെട്ടിയാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
  • ഇവിടത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു.
Sreekanth Vettiyar Me Too : "സത്യം എന്താണെന്ന് ഒരാൾക്ക് പോലും അറിയില്ല; നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട് : ശ്രീകാന്ത് വെട്ടിയാർ

മീടു ആരോപണത്തിൽ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ രംഗത്തെത്തി. എന്റെ പേരിൽ ഒരു പെൺകുട്ടി കുറ്റം ആരോപിച്ചുവെന്ന് മാത്രമാണ് പലർക്കും അറിയാവുന്നത്. മാധ്യമങ്ങളും ആ വാർത്തകൾ ഏറ്റെടുത്തിരുന്നു. എന്നാൽ സത്യം എന്താണെന്ന് ഒരാൾക്ക് പോലും അറിയില്ലെന്ന് ശ്രീകാന്ത് വെട്ടിയാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇവിടത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ശ്രീകാന്ത് വെട്ടിയാർ പറഞ്ഞു.

ശ്രീകാന്ത് വെട്ടിയാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും  അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി. 

ALSO READ: Lakshmi Priya: പല്ലടിച്ചു ഞാൻ താഴെ ഇടും; ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല

സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക..

അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട.

നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം..

ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തിട്ടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News