`ദീപിക ജെഎന്‍യു സമരത്തിന് വന്നത് അഞ്ച് കോടി വാങ്ങി`; ആരോപണത്തിന് മറുപടി നൽകി സ്വര ഭാസ്കർ
രാജ്യതലസ്ഥാനം കണ്ട വലിയൊരു വിദ്യാർത്ഥി പ്രക്ഷോഭം ആയിരുന്നു ജെഎന്‍യുവിൽ ഈ വർഷാരംഭത്തിൽ നടന്നത്. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാർത്തയായിരുന്നു.
രാജ്യതലസ്ഥാനം കണ്ട വലിയൊരു വിദ്യാർത്ഥി പ്രക്ഷോഭം ആയിരുന്നു ജെഎന്‍യുവിൽ ഈ വർഷാരംഭത്തിൽ നടന്നത്. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുക്കോണ്‍ എത്തിയത് വലിയ വാർത്തയായിരുന്നു.
പിന്നാലെ ദീപികയ്ക്കെതിരെ നടന്ന സെെബര്‍ ആക്രമണവും ദീപികയുടെ സിനിമയായ ഛപാക്കിനെതിരെ നടന്ന ഡീഗ്രേഡിങ് ക്യാംപയിനുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം.
Also Read: സോഷ്യല്‍ മീഡിയയില്‍ വ്യാജ ഫോളോവേഴ്സ്; ദീപികയെയും പ്രിയങ്കയെയും ചോദ്യം ചെയ്യും?
ദീപിക അഞ്ച് കോടി രൂപ വാങ്ങിയാണ് ജെഎന്‍യുവില്‍ എത്തിയതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതിൽ സ്വരയെയും ടാഗ് ചെയ്ത് ട്വിറ്ററിൽ നിരവധി ട്വീറ്റുകൾ വരികയുണ്ടായി. ഇതിൽ കങ്കണയുടെ ഒഫീഷ്യൽ ഫാൻ പേജും ഉൾപ്പെടുന്നു.
ജെഎൻയു സമരത്തിൽ പങ്കെടുത്തതിന് ദീപികയ്ക്ക് 5 കോടി രൂപ ലഭിച്ചു. എന്നാൽ തുടക്കം മുതൽ അവരൊപ്പം ഉണ്ടായിരുന്ന സ്വരയ്ക്ക് ലഭിച്ചത് സി ഗ്രേഡ് വെബ് സീരീസ് മാത്രമാണ്. ദെെവം വിഷാദരോഗം കൊടുത്താലും ആര്‍ക്കും കമ്യൂണിസം നല്‍കരുതേ എന്നാണ് സ്വരയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി നടി സ്വര ഭാസ്കര്‍ രംഗത്ത് എത്തി.
ഇതുപോലുള്ള ബുദ്ധിശൂന്യമായ, വലതുപക്ഷത്തിന്റെ ബോളിവുഡിനെ കുറിച്ചുള്ള തെറ്റായ പ്രചരണമാണ് എന്തു ഗൂഢാലോചന തിയറിയും പൊതുജനങ്ങള്‍ അംഗീകരിക്കാന്‍ കാരണമെന്ന് സ്വര പറഞ്ഞു. ഇത് വൃത്തികേടാണെന്നും വിവരക്കേടാണെന്നും സ്വര കൂട്ടിച്ചേർത്തു.