സോഷ്യല്‍ മീഡിയയില്‍ വ്യാജ ഫോളോവേഴ്സ്; ദീപികയെയും പ്രിയങ്കയെയും ചോദ്യം ചെയ്യും?

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്. 

Last Updated : Jul 23, 2020, 04:18 PM IST
  • ദീപികയ്ക്കും പ്രിയങ്കയ്ക്കും പുറമേ ബോളിവുഡ് താരങ്ങള്‍, കായിക താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 176 പ്രമുഖരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ വ്യാജ ഫോളോവേഴ്സ്; ദീപികയെയും പ്രിയങ്കയെയും ചോദ്യം ചെയ്യും?

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്. 

പണം നല്‍കിയു൦ മറ്റും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന വ്യാജ ഫോളോവേഴ്സിനെ സംബന്ധിക്കുന്ന കേസിലാണ് അന്വേഷണം. 

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു; ദീപിക-പ്രഭാസ് ചിത്രത്തിനു ചിലവ് 300 കോടി!

ദീപിക(Deepika Padukone)യ്ക്കും പ്രിയങ്ക(Priyanka Chopra) യ്ക്കും പുറമേ ബോളിവുഡ് താരങ്ങള്‍, കായിക താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 176 പ്രമുഖരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ 54ലധിക൦ കമ്പനികള്‍ക്കും പങ്കുള്ളതാടി മുമ്പ ജോയിന്റ് പോലീസ് കമ്മീഷണര്‍ വിനയ് കുമാര്‍ ചൗബെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

നിക്കിന് മുന്‍പ് ഞാന്‍ പ്രിയങ്കയെ വിവാഹം ചെയ്തിരുന്നു... വെളിപ്പെടുത്തല്‍

കേസ് അന്വേഷണത്തിന് സഹായം നൽകുന്നതിനായി ക്രൈംബ്രാഞ്ചും സൈബർ സെല്ലും ഉൾപ്പെടുന്ന ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അഭിഷേക് ദിനേശ് ദൌടെ എന്ന വ്യക്തിയെ മുംബൈ പോലീസിന്റെ ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റ് (സിഐയു) അറസ്റ്റ് ചെയ്തതായും വാർത്താ റിപ്പോർട്ടുകൾ പറയുന്നു.

അന്ന് കൃഷ്ണ, ഇന്ന് പ്രിയങ്കയുടെ ഡ്രസ്, വില കേട്ട് കണ്ണ് തള്ളി ആരാധകര്‍!

തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നു ശ്രദ്ധയില്‍പ്പെട്ട ഗായിക ഭുമി ത്രിവേദിയാണ് പോലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയത്.

More Stories

Trending News