ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് "അടി". ചിത്രത്തിലെ അഹാനയുടെ ക്യാരക്ടർ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. ​ഗീതിക എന്ന കഥാപാത്രത്തെയാണ് അഹാന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സന്തോഷകരമായ ഒരു ജീവിതം ആ​ഗ്രഹിക്കുന്ന ഒരു സിംപിൾ പെൺകുട്ടി എന്നാണ് ഈ കഥാപാത്രത്തിന് നൽകിയിരിക്കുന്ന വിശേഷണം. കഴിഞ്ഞ ദിവസം ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്രുവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ജോബി വർ​ഗീസ് എന്ന കഥാപാത്രത്തെയാണ് ധ്രുവൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രം വളരെ വേ​ഗം തന്നെ ട്രെൻഡിങ് ആയിരുന്നു. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്.



Also Read: Dasara Box Office : ബോക്സ് ഓഫീസിൽ ദസറ ആഘോഷം; നാനി ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 71 കോടി


അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്: നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്.  സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും  ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, പി ആർ ഓ : പ്രതീഷ് ശേഖർ, വി.എഫ്.എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ് ,ഡിസൈൻ : ഓൾഡ് മങ്ങ്സ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.