Dasara Box Office : ബോക്സ് ഓഫീസിൽ ദസറ ആഘോഷം; നാനി ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 71 കോടി

Dasara Movie Box Office Collection : വെറും 3 ദിവസങ്ങൾ കൊണ്ടാണ് നാനിയുടെ ദസറയുടെ ആഗോള കളക്ഷൻ 71 കോടി പിന്നിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 06:22 PM IST
  • ശനിയാഴ്ച രാത്രി 9 മണിവരെയുള്ള കണക്കുകൾ പ്രകാരം യുഎസിൽ നിന്ന് മാത്രം 12 കോടിയിലധികം രൂപ ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിക്കഴിഞ്ഞു.
  • ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ നാനി ചിത്രമായി ദസറ യുഎസിൽ മാറി കഴിഞ്ഞു.
  • റിലീസ് ദിവസമായ വെള്ളിയാഴ്ചയെക്കാൾ ശനിയാഴ്ച കൂടുതൽ ആളുകൾ തീയേറ്ററിലേക്ക് എത്തുകയും ചെയ്തു.
  • വടക്കെ ഇന്ത്യയിലും ചിത്രം വൻ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്.
Dasara Box Office : ബോക്സ് ഓഫീസിൽ ദസറ ആഘോഷം; നാനി ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 71 കോടി

നാച്ചുറൽ സ്റ്റാർ നാനി ലോക്കൽ ഹീറോയായി എത്തിയ ചിത്രം ദസറയുടെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക്. ആഗോളതലത്തിൽ ദസറയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം റിലീസായി വെറും 3 ദിവസങ്ങൾ കൊണ്ട് 71 കോടി രൂപയാണ് ലോകമെമ്പാടും ബോക്‌സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് കടക്കാൻ പോകുന്ന ചിത്രം ചരിത്ര റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കാൻ പോകുന്നത്. 

ശനിയാഴ്ച രാത്രി 9 മണിവരെയുള്ള കണക്കുകൾ പ്രകാരം യുഎസിൽ നിന്ന് മാത്രം 12 കോടിയിലധികം രൂപ ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ നാനി ചിത്രമായി ദസറ യുഎസിൽ മാറി കഴിഞ്ഞു. റിലീസ് ദിവസമായ വെള്ളിയാഴ്ചയെക്കാൾ ശനിയാഴ്ച കൂടുതൽ ആളുകൾ തീയേറ്ററിലേക്ക് എത്തുകയും ചെയ്തു. വടക്കെ ഇന്ത്യയിലും ചിത്രം വൻ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്.

ALSO READ : Actor Vijay : 'ഹലോ നൻബാസ് ആൻഡ് നൻബിസ്'; നടൻ വിജയ് ഇനി ഇൻസ്റ്റഗ്രാമിലും

എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെലുകുരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദസറയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. കീർത്തി സുരേഷ്, ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, ജാൻസി, സായ് കുമാർ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News