പ്രഭാസിന്റെ ആദിപുരുഷ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. രാമനായി പ്രഭാസും സീതയായി കൃതി സനോനും രാവണനായി സെയ്ഫ് അലി ഖാനും അഭിനയിച്ച ആദിപുരുഷ് ജൂൺ 16 ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വിഷ്വൽ ഇഫക്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷം, ആദിപുരുഷ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. പ്രൈം വീഡിയോയിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുന്നു. കൂടാതെ, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നിർമിച്ചത്. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയായിരുന്നു.


ALSO READ: King of Kotha: മാസ് ആക്ഷനും കിടിലൻ ഡയലോ​ഗുകളും; ആവേശപ്പൂരമായി കിം​ഗ് ഓഫ് കൊത്ത ട്രെയിലർ


ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം 600 കോടിയിലധികം ബജറ്റിലാണ് നിർമ്മിച്ചത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ലോകമെമ്പാടും 390 കോടി രൂപ (എന്റർടൈൻമെന്റ് ട്രാക്കിംഗ് പോർട്ടൽ Sacnilk.com പ്രകാരം) കളക്ഷൻ നേടിയെങ്കിലും ചിത്രം വാണിജ്യപരമായി വലിയ പരാജയമായതിന് പിന്നിലെ കാരണവും ഈ ബി​ഗ് ബജറ്റാണ്.


സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം പ്രഭാസിന്റെ കരിയറിലെ മൂന്നാമത്തെ വലിയ പരാജയമാണ് ഈ ചിത്രം. എന്നാൽ സെപ്തംബർ 28 ന് റിലീസിന് തയ്യാറെടുക്കുന്ന തന്റെ അടുത്ത ചിത്രമായ സാലാറിലൂടെ ബാഹുബലി താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.