Mumbai: ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് ഒരു പ്രത്യേക മുഖവുരയുടെ ആവശ്യമില്ല, ലോകം വാഴ്ത്തുന്ന സുന്ദരിയാണ് ഐശ്വര്യ റായ്. വിസ്മയിപ്പിക്കുന്ന അഭിനയത്തിനും സൗന്ദര്യത്തിനും  എന്നും പേര് കേട്ട താരമാണ് ഐശ്വര്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇപ്പോള്‍ കോടതി നോട്ടീസുമായി ബന്ധപ്പെട്ട് താരത്തിന്‍റെ പേര് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയിരിയ്ക്കുകയാണ്. യഥാർത്ഥത്തിൽ, നികുതി കുടിശികയുടെ പേരിലാണ് ഐശ്വര്യയ്ക്ക് കോടതി നോട്ടീസ്. ഐശ്വര്യ റായിയുടെ പേരിലുള്ള ഭൂമിയുടെ ബാക്കി നില്‍ക്കുന്ന നികുതി തുക കണക്കിലെടുത്താണ് നാസിക്കിലെ തഹസീല്‍ദാര്‍ നടിക്കെതിരെ നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്.


Also Read:  Union Budget 2023:  ബജറ്റില്‍ ആദായ നികുതി സ്ലാബിൽ മാറ്റം വരുമോ? ധനമന്ത്രി നിർമ്മല സീതാരാമൻ നല്‍കുന്ന സൂചന എന്താണ്? 


നാസിക്കിലെ സിന്നാറിലെ അദ്‌വാദി മേഖലയിൽ ഐശ്വര്യ റായ് അടുത്തിടെ സ്ഥലം വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. ഭൂമിയുടെ ഒരു വർഷത്തെ നികുതി 21,960 രൂപയാണ്. ഈ കുടിശ്ശിക തീർക്കാൻ സിന്നാർ തഹസിൽദാർ ഐശ്വര്യ റായിക്ക് നോട്ടീസ് അയച്ചു. അദ്വാഡിയിലെ പഹാലി പ്രദേശത്ത് ഐശ്വര്യയ്ക്ക് 1 ഹെക്ടർ ഭൂമിയുണ്ട്. 1 വർഷമായി ഈ ഭൂമിയുടെ കുടിശ്ശിക നികുതി ഐശ്വര്യ അടച്ചിട്ടില്ല.   


Also Read:  Viral Video: താലി ചാർത്തുന്നതിനിടയിൽ വരന് ചുടുചുംബനം നല്‍കി വധു... നാണത്തോടെ വരൻ..! വീഡിയോ വൈറൽ


എന്നാല്‍, ഈ വിഷയത്തില്‍ നടിയുടെ  ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഐശ്വര്യയ്‌ക്കൊപ്പം 1200 പേർക്കുകൂടി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെയെല്ലാം സ്വത്ത് ഈ പ്രദേശത്താണ്.  2023 ജനുവരി 9-നാണ് നടിക്ക് വക്കീൽ നോട്ടീസ് അയച്ചിരിയ്ക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.