RRR Movie: രാജമൗലിയുടെ ആർആർആറിൽ അതിശക്തനായി Ajay Devgn; താരത്തിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്കെത്തി
ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം ഒക്ടോബർ 13-ന് തീയ്യേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാം ചരണും (Ramcharan) ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Mumbai: Ajay Devgn ന്റെ അൻപത്തിരണ്ടാം പിറന്നാളിന് ആർആർആർ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു, അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ആലിയ ഭട്ടിന്റെയും രാം ചരണിന്റെയും ജന്മദിനങ്ങളിൽ അവരുടെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലൂക്കും പുറത്ത് വിട്ടിരുന്നു. ഇപ്പോൾ അജയ് ദേവ്ഗണിന്റെ പുതിയ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം ഒക്ടോബർ 13-ന് തീയ്യേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് എസ് രാജമൗലി നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഡി.വി.വി ധനയ്യയാണ്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിൽ രാം ചരണും (Ramcharan) ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ALSO READ: Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും
ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് ഡിവിവി ധനയ്യയാണ്. ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്. ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ മുതല്‍ മുടക്ക് 450 കോടിയാണ്.
മുമ്പ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ജനുവരി 8-ന് റിലീസ് (Release) ചെയ്യുമെന്ന് അറിയിച്ചിരുന്നു. DVV പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ (Cinema) പ്രമേയം 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ്.
ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു
സിനിമയുടെ ടീസർ (Teaser) പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാന ബി ജെ പിയാണ് രംഗത്തെത്തിയത്. സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...