Biju Menon വയസ്സൻ കഥാപാത്രത്തിൽ; 'ആർക്കറിയാം' Teaser പുറത്ത്

ബിജു മോനോനോടൊപ്പം പാർവതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ട്. ഛായഗ്രഹകൻ സാനു ജോൺ വർഗീസാണ് ചിത്രത്തിന്റെ സംവിധായകൻ

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 06:24 PM IST
  • ബിജു മോനോനോടൊപ്പം പാർവതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ട്
  • ഛായഗ്രഹകൻ സാനു ജോൺ വർഗീസാണ് ചിത്രത്തിന്റെ സംവിധായകൻ
  • കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്നാണ് ടീസർ പുറത്തിറക്കിയത്.
  • കോവിഡും ലോക്ഡൗൺ പശ്ചത്തലവുമാണ് സിനിമയുടെ കഥ
Biju Menon വയസ്സൻ കഥാപാത്രത്തിൽ; 'ആർക്കറിയാം' Teaser പുറത്ത്

Kochi: ബിജു മേനോൻ, ഷറഫുദ്ദീൻ പാ‌ർവതി തിരുവോത്ത് തുടങ്ങിയവർ പ്രധാനകഥാപാത്രമായി എത്തുന്ന ആർക്കറിയാം എന്ന് സിനിമയുടെ Teaser പുറത്തിറങ്ങി. വയോധികനായ കഥപാത്രവുമായി ബിജു മേനോനും കോട്ടയം സ്ലാങിൽ പാ‌ർവതിയും ഒപ്പം ഷറഫുദ്ദീനും അടുങ്ങന്ന മൂന്ന് കഥാപാത്രങ്ങളെയാണ് ആദ്യ ടീസറിൽ അവതരിപ്പിച്ചിരുക്കുന്നത്. നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്നാണ് ടീസർ പുറത്തിറക്കിയത്.

കമൽ ഹാസന്റെ (Kamal Hasan) വിശ്വരൂപം തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് ഛായഗ്രഹണം ചെയ്തിട്ടുള്ള സാനു ജോൺ വർ​ഗീസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കോവിഡും ലോക്ഡൗൺ പശ്ചത്തലവുമാണ് സിനിമയുടെ കഥ എന്നാണ് ടീസറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. സാനു ജോൺ വ‌ർഗീസിനോടൊപ്പം രാജേഷ് രവി, അരുൺ ജനാർ​ഗദ്ദനൻ എന്നിവർ ചേ‌ർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക!

വിക്രത്തിന്റെ (Actor Vikram) കടോരം കൊണ്ടാൻ എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറ നിയന്ത്രിച്ച ജി.ശ്രീനിവാസ റെഡ്ഡിയാണ് ആർക്കറിയാം എന്ന സിനിമുടെ ഛായ​ഗ്രഹകൻ. അൻവർ അലിയുടെ ​ഗാനങ്ങൾക്ക് നേഹ നായരും യാക്സൺ ​ഗാരിയും ചേർന്നാണ് സം​ഗീതം നൽകിയിരിക്കുന്നത്. 

ALSO READ: ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!

സംവിധായകൻ ആഷിഖ് അബുവിന്റെ (Aashiq Abu) ഒപിഎം, ഡ്രീം മിൽ സിനിമാസ്, മൂൺ ഷോട്ട് എന്റെർടെയിൻമെന്റ് ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഒപിഎം സിനിമാസ് ഫ്രെബ്രുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News