അജയ് ദേവ് ഗണ്‍ നായകനും സംവിധായകനുമാവുന്ന മൗണ്ടന്‍ അഡ്വഞ്ചറസ് ചിത്രം‘ശിവായ്  'ശിവായ്'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമലയ്ക്കിടയില്‍ തൂങ്ങിക്കിടന്ന് ഒരു ഭീകരജീവിയോട് യുദ്ധം ചെയ്യുന്ന ചിത്രമാണ് ട്വിറ്ററില്‍ ഇട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദ്, മുബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശിവായ് ടീം ബുള്‍ഗേറിയയിലേക്ക് പോയത്.മൈനസ് 19 ഡിഗ്രിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കാര്‍ സീക്വന്‍സ് ചെയ്യുമ്പോള്‍ ഉണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ് അജയ് രക്ഷപ്പെട്ടത്. ദിലീപ് കുമാര്‍, സയേഷ സൈഗാള്‍, അലി കാസ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഒക്ടോബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 


 



ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ വീഡിയോ കാണാം.