Ajayante Randam Moshanam: `ചിയോത്തിക്കാവിലെ മാസ്റ്റർ കള്ളൻ`; `അജയന്റെ രണ്ടാം മോഷണ`ത്തിലെ മണിയനെ പരിചയപ്പെടുത്തി അണിയറക്കാർ
ചിയോത്തിക്കാവിലെ മാസ്റ്റർ കള്ളനെ പരിചയപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോയുടെ മണിയൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.
ടൊവിനോ തോമസ് (TovinoThomas) മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (Ajayante Randam Moshanam). ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. ടൊവിനോയുടെ മൂന്ന് കഥാപാത്രങ്ങളിലെ ഒരു കഥാപാത്രമായ മണിയനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. ചിയോത്തിക്കാവിലെ മാസ്റ്റർ കള്ളനെ പരിചയപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെ ടൊവിനോയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
പുതുവർഷത്തിൽ കൂടുതൽ നിഗൂഢതകൾ വെളിപ്പെടും അതിനായി കാത്തിരിക്കുക എന്ന കുറിപ്പോടെ ജനുവരി ഒന്നിന് പങ്കുവെച്ച പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മണിയൻ എന്ന കഥാപാത്രത്തെ കൂടാതെ അജയൻ, കുഞ്ഞികേളു എന്നീ വേഷങ്ങളാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടിങ്ങളിലാണ് ഒരോ കഥാപത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമിറങ്ങും.
നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രം പൂർണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്. ആക്ഷനും അഡ്വഞ്ചറിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുജിത്ത് നമ്പ്യാറാണ്. ദിബു നൈനാൻ തോമസാണ് സംഗീതം ഒരുക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹകൻ.
Also Read: Romancham Movie: ഇനി വൈകില്ല!!! സൗബിന്റെ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളുടെ മുഖ്യ സഹസംവിധായകനായിരുന്നു ജിതിൻ ലാല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...