Mumbai : കോവിഡ് രണ്ടാം തരംഗത്തിന് (Covid Second Wave) ശേഷം ഒക്ടോബർ 22 മുതൽ മഹാരാഷ്ട്രയിൽ തീയേറ്ററുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അക്ഷയ കുമാർ (Akshay Kumar) തന്റെ ഏറ്റവും പുതിയ ചിത്രം സൂര്യവൻഷിയുടെ (Sooryavanshi ) റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ദീപാവലിക്ക് ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയ് കുമാറും (Akshay Kumar) കത്രീന കൈഫും (Kathrina Kaif) പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സൂര്യവൻഷി. റിലയൻസ് എന്റർടൈൻമെന്റിന്റെ ബാന്നറിൽ ചിത്രം നിർമ്മിക്കുന്നത് രോഹിത് ഷെട്ടി പിക്ചർസും, ധർമ്മ പ്രൊഡക്ഷന്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ആണ്. ആഗോളതലത്തിലായിരിക്കും ചിത്രം റിലീസ് (Release) ചെയ്യുന്നതെന്ന് അക്ഷയ് കുമാർ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്


ALSO READ: Akshay Kumar - Katrina Kaif ചിത്രം Sooryavanshi ഉടൻ തന്നെ തീയേറ്ററുകളിലെത്തും


ആദ്യം 2020 മാർച്ച് 24 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലവും തീയേറ്ററുകൾ പൂട്ടിയത് മൂലവും ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. അന്ന് മുതൽ ആരാധകർ അക്ഷമരായി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. എപ്പോൾ ചിത്രം ഈ കൊല്ലം ദീപാവലിക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ALSO READ: Bhramam Movie : 'ഇവൻ അധോലോകത്തെ വെല്ലുന്ന സൈസാണ്' പൃഥ്വിരാജ് അന്ധനായി എത്തുന്ന ഭ്രമത്തിന്റെ ടീസർ പുറത്തിറങ്ങി


ചിത്രം OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും  ചിത്രത്തിന്റെ നിർമ്മാതാക്കൾ ചിത്രം തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് അറിയിക്കുകയായിരുന്നു.  കോവിഡ് മഹാമാരിക്ക് തിയേറ്റർ റിലീസ് നിർത്തി വെച്ചതിന് ശേഷമുള്ള നല്ലൊരു അനുഭൂതി നല്കാൻ സുര്യവൻഷിക്ക് കഴിയുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.


ALSO READ: Love Story : സായിപല്ലവിയുടെയും നാഗചൈതന്യയുടെയും ലവ് സ്റ്റോറി വമ്പൻ ഹിറ്റ്; ആദ്യ ദിനം നേടിയത് 10 കോടി രൂപ


അജയ് ദേവ്ഗണിന്റെ സിംഗത്തിനും രൺവീർ സിംഗ് (Ranveer Singh) അഭിനയിച്ച സിംമ്പയ്ക്കും ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് സൂര്യവൻഷി. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും കഴിഞ്ഞ വർഷം തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥൻറെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്.  ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


മുംബൈയിൽ (Mumbai) ഉണ്ടാകാനിരിക്കുന്ന തീവ്രവാദി അക്രമണങ്ങൾ തടയാൻ എത്തുന്ന DCP സൂര്യവൻഷിയായി ആണ്  അക്ഷയ് കുമാർ എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ  സിംഗവും രൺവീർ സിങിന്റെ സിംമ്പയും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.