സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം സൈബർ ക്രൈം നേരിടുന്നത് യുവതികളാണ്. പ്രത്യേകിച്ച് നടിമാർക്കെതിരെയും, മോഡലുകൾക്കെതിരെയും. മിക്ക കമ്മെന്റുകളും ഇടുന്നത് പുരുഷന്മാർ തന്നെയാണ് അവാര്ഡ് ശരീര ഭാഗങ്ങളെക്കുറിച്ചും, അശ്ലീലം പറയുന്നതും ഒക്കെ പുരുഷന്മാർക്ക് ഒരു വിനോദമാണ്. എന്നാൽ ഇവിടെ കാര്യം നേരെ തിരിച്ചാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിക്കിനി ധരിച്ചതിൻ്റെ പേരിൽ തന്നെ കൂട്ട ബലാത്സംഗം ചെയ്യാനായി ഒരു യുവതി ആഹ്വാനം ചെയ്‌തെന്നാണ് മോഡലും ഇന്റർനെറ്റ് സെലിബ്രറ്റി കൂടിയായ അലാന പാണ്ഡെ പറയുന്നത്. തൻ്റെ മാതാപിതാക്കളെ കൂടി ടാഗ് ചെയ്താണ് യുവതി കമ്മന്റിട്ടത്.



ഇത് കണ്ടപ്പോൾ തന്നെ താൻ തകർന്നു പോയെന്നും, ഭയം കാരണം യുവതിയെ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്‌തെന്നുമാണ് അലാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലോക്ക് ചെയ്യാനായി അവരുടെ പ്രൊഫൈലിൽ കയറിനോക്കിയപ്പോൾ അവർ വിവാഹിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് താരം വ്യക്തമാക്കി. ഒരു ഡോക്ടറോ നഴ്‌സോ ആണ് യുവതി ഇത് കണ്ടപ്പോഴാണ് നാട്ടിൽ വിദ്യാഭ്യാസമുള്ളവരുടെയും അവസ്ഥ എന്ത് പരിതാപകരമാണെന്ന് മനസിലാക്കിയതെന്ന് അലാന പറയുന്നു.


Also Read: 30 സെക്കന്റ് നീണ്ട ലൈംഗിക കാല്പനിക ലോകത്ത് എന്നെ പ്രതിഷിക്കണ്ട, തുറന്നടിച്ച് അപർണ


ഭയം കാരണം കമെന്റിന്റെ സ്ക്രീന്ഷോട് എടുക്കാൻ സാധിച്ചില്ലെന്നും, ബ്ലോക്ക് ചെയ്തതിനാൽ ഇൻസ്റ്റാഗ്രാം കമന്റ് ഡിലീറ്റ് ചെയ്തതായും താരം വ്യക്തമാക്കി.


'' ഓരോ ദിവസവും ഇത്രത്തോളം വിദ്വേഷകരമായ കമന്റുകളിലേക്ക് എഴുന്നേല്‍ക്കുക എന്നത് എത്രത്തോളം ദുഷ്‌കരമാണ്, അതും മറ്റൊരു സ്ത്രീയില്‍ നിന്നുതന്നെ. ഈ ശരീരം ഞാന്‍ തിരഞ്ഞെടുത്തതല്ല. ഇത്തരം സമ്മര്‍ദങ്ങളില്‍ അകപ്പെട്ട് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടന്‍ ഞാന്‍ പ്ലാസ്റ്റിക്കും ഫെയ്ക്കുമാകും. നിങ്ങള്‍ക്ക് എത്ര ഫോളോവേഴ്‌സ് ഉണ്ടായിക്കോട്ടെ മറുവശത്ത് വികാരങ്ങളുള്ള മറ്റൊരു മനുഷ്യനുണ്ടെന്ന് മറക്കരുത്.''- അലാന പറയുന്നു.