Allu Arjun`s Pushpa The Rise : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുൻ ചിത്രം പുഷ്പയുടെ റിലീസിങ് തീയതിയെത്തി
അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൻറെ ആദ്യ ഭാഗമാണ് ഡിസംബർ 17 ന് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഫഹദ് ഫാസിലാണ് (Fahad Faasil).
Hyderabad : ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ (Allu Arjun) ചിത്രം പുഷ്പ; ദി റൈസിന്റെ (Pushpa the Rise) റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഈ വര്ഷം ഡിസംബർ 17 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൻറെ ആദ്യ ഭാഗമാണ് ഡിസംബർ 17 ന് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഫഹദ് ഫാസിലാണ് (Fahad Faasil).
നേരത്തെ ഓഗസ്റ്റ് 13ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് പൂർത്തീകരിക്കാൻ സാധിക്കാത്തത് കൊണ്ട് റിലീസ് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ നാല് ഭാഷകൾക്ക് പുറമെ ഹിന്ദിയുലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി ആണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിൽ നായകനായ അല്ലു അർജുൻ പുഷ്പരാജ് എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളുക്കുന്ന ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. തെന്നിന്ത്യൻ നായിക രശ്മിക മന്ഥാനയാണ് ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് ചിത്രത്തിന് ശേഷം അല്ലു അർജുൻ അഭിനയിച്ച ചിത്രമാണ് പുഷ്പ.
ചിത്രത്തിൽ ശ്രീവല്ലിയെൻ കഥാപാത്രമായിയാണ് രശ്‌മിക എത്തുന്നത്. ചിത്രത്തിൽ രശ്‌മികയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്ററും മുമ്പ് പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ ഐപിഎസ് ഓഫീസറായി ആണ് ഫഹദ് എത്തുന്നത്.
ഒന്നാം ഭാഗമായ പുഷ്പ ദി റൈസിലെ (Pushpa The Rise) ആദ്യ ഗാനം ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഗാനം വൻതോതിൽ ഹിറ്റാവുകയും ചെയ്തിരുന്നു. വിവിധ ഭാഷകളിലായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ.
ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് നടത്തിയിരുന്നു . അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം നടത്തുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് വരികെയാണ്.
രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സംഗീതം കൈകാര്യം ചെയ്തിട്ടുള്ള DSP തന്നെയാണ് പുഷ്പയിലെയും സംഗീത സംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.