മാസ് ആക്ഷനുമായി അല്ലു അർജുൻറെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. ട്രെയിലർ ക്ലൈമാക്സിൽ ഫഹദ് ഫാസിലുമുണ്ട്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ സുകുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


 


ബൻവർ സിംഗ് ഷെക്കാവത്ത് ഐ.പി.എസ് എന്ന പോലീസുകാരൻറെ വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ വേഷമിടുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. 250 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 17-നാണ് റിലീസിന് എത്തുന്നത്.


Also Read: Pushpa Song : അല്ലു അർജുന്റെ പുഷ്പായിലെ രണ്ടാം ഗാനം ശ്രീവല്ലി എത്തി; ചിത്രം ഡിസംബർ 17 ന്


ആന്ധ്രാപ്രദേശിൽ ജീവിച്ചിരുന്ന പുഷ്പരാജ് എന്ന കള്ളക്കടത്ത്കാരൻറെ കഥയാണ് ചിത്രം പറയുന്നത്. ഒരു കാലത്തിന് ശേഷം വരാൻ പോകുന്ന ഗംഭീര ഹിറ്റുകളിലൊന്നായിരിക്കും എന്നാണ് ചിത്രത്തെ വിലയിരുത്തുന്നത്.


Also Read: Pushpa Movie Trailer | കംപ്ലീറ്റ് മാസ് ആക്ഷൻ, പുഷ്പയുടെ ട്രെയിലർ റിലീസായി


അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന,അനസൂയ ഭരദ്വാജ്,വെണ്ണേല കിഷോർ,സുനിൽ മംഗളം എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. നവീൻ യെർനേനി, വൈ.രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 


ദേവി ശ്രീ പ്രസാദ് സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് എന്‍ജിനീയർ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.