World Environment Day : ലോക പരിസ്ഥിതി ദിനത്തിൽ മരതൈ നട്ട് Allu Arjun
ചെടികൾ വെച്ച് പിടിപ്പിക്കേണ്ടന്നതിന്റെ പ്രധാന്യം മനസിലാക്കാൻ താരം സോഷ്യൽ മീഡിയയിൽ ഒരു ഡിജിറ്റൽ സെഗ്മെന്റും ആരംഭിച്ചു.
Hyderabad: ലോക പരിസ്ഥിതി ദിനത്തിൽ (World Environment Day) പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെയും പുതിയ ചെടികൾ വെച്ച് പിടിപ്പിക്കേണ്ടതിന്റെയും പ്രധാന്യം അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര തരാം അല്ലു അർജുൻ (Allu Arjun). ചെടികൾ വെച്ച് പിടിപ്പിക്കേണ്ടന്നതിന്റെ പ്രധാന്യം മനസിലാക്കാൻ താരം ഒരു സോഷ്യൽ മീഡിയയിൽ ഒരു ഡിജിറ്റൽ സെഗ്മെന്റും ആരംഭിച്ചു. #GoGreenWithAA എന്ന പേരിലാണ് അല്ലു അർജുൻ സെഗ്മെന്റ് ആരംഭിച്ചത്.
തന്റെ ആരാധകരോട് ഒരു തൈ നടാനും അതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ (Social Media) പങ്ക് വെയ്ക്കനും അല്ലു അർജുൻ ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക് ഒരു മരതൈയോ ചെടിയോ സമ്മാനമായി നൽകണമെന്നും അല്ലുഅർജുൻ ആവശ്യപെട്ടിട്ടുണ്ട്.
ഈ പരിസ്ഥിതി ദിനത്തിൽ കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ശീലങ്ങളുമായി പൊരുത്തപ്പെടാനും പ്രകൃതി നമുക്കായി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കാനും ഭൂമിയെ (Earth) അടുത്ത തലമുറയ്ക്ക് വേണ്ടി ഒരു ഹരിത കേന്ദ്രമായി ഒരുക്കാമെന്നും പ്രതിജ്ഞയെടുക്കാമെന്ന് തരാം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ കുറിച്ചു.
ALSO READ: ഇന്ന് ലോക പരിസ്ഥിതി ദിനം; വിപത്തിനെ ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കൂ
ഇത് എനിക്ക് വളരെ പ്രധാന്യമുള്ള കാര്യമാണെന്നും എല്ലാവരോടും മുൻകൈയെടുക്കാൻ ഞാൻ ആവശ്യപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ ഒരു തൈ നടുന്നതിന്റെ ഫോട്ടോ ഷെയർ ചെയ്യണെമെന്നും , അവ ഞാനും ഷെയർ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമിയെ സംരക്ഷിക്കാൻ നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: വിരമിച്ചിട്ടും അടങ്ങാതെ ജേക്കബ്ബ് തോമസ്;ലോക പരിസ്ഥിതി ദിനം;വളരുന്നത് ആരോക്കെയെന്ന് മുന്‍ ഡിജിപി!
മനുഷ്യന്‍റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിച്ച് കൊണ്ടാണ് ഈ പരിസ്ഥിതി ദിനവും എത്തിയിരിക്കുന്നത്. എല്ലാ വർഷവും ജൂൺ 5ന് ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.