വിരമിച്ചിട്ടും അടങ്ങാതെ ജേക്കബ്ബ് തോമസ്‌;ലോക പരിസ്ഥിതി ദിനം;വളരുന്നത്‌ ആരോക്കെയെന്ന് മുന്‍ ഡിജിപി!

സര്‍വ്വീസില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മടികാട്ടാതിരുന്ന ജേക്കബ്ബ് തോമസ്‌,വിരമിച്ച ശേഷവും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്.

Last Updated : Jun 5, 2020, 09:05 AM IST
വിരമിച്ചിട്ടും അടങ്ങാതെ ജേക്കബ്ബ് തോമസ്‌;ലോക പരിസ്ഥിതി ദിനം;വളരുന്നത്‌ ആരോക്കെയെന്ന് മുന്‍ ഡിജിപി!

തിരുവനന്തപുരം:സര്‍വ്വീസില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മടികാട്ടാതിരുന്ന ജേക്കബ്ബ് തോമസ്‌,വിരമിച്ച ശേഷവും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്.

ഇക്കുറി ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ടാണ് മുന്‍ ഡിജിപി വിമര്‍ശനം ഉന്നയിക്കുന്നത്.

നേരത്തെ തന്നെ തന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ കൂടി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന ജേക്കബ്ബ് തോമസ്‌,വിരമിച്ച ശേഷം ഫേസ് ബുക്ക് ഐഡിയില്‍ നിന്ന് ഐപിഎസ് എന്നത് 
നീക്കം ചെയ്തു.

പിന്നാലെ എക്സ് എംപി എന്നതും എക്സ് എംഎല്‍എ എന്നതും ഒക്കെ ഉപയോഗിക്കുന്നവര്‍ ജേക്കബ്ബ് തോമസിനെ മാതൃകയാക്കണം എന്ന് ട്രോളുകള്‍ നിറയുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനത്തില്‍ മുന്‍ ഡിജിപിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്,

75 കോടിയോളം രൂപ ചെലവിട്ട് 2010 മുതല്‍ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളെല്ലാം വളരുന്നത്‌ കാണാന്‍ എന്ത് ഭംഗി,

Also Read:ജേക്കബ്ബ് തോമസ്‌;പടിയിറങ്ങുന്നത് വിവാദങ്ങള്‍ അവസാനിപ്പിക്കാതെ!

2017 ല്‍ നട്ട ഒരു കോടി വൃക്ഷതൈകള്‍ നന്നായി വളരട്ടെ,വളരുന്നത്‌ ആരൊക്കെ..,

ജേക്കബ്ബ് തോമസ് ഈ വിമര്‍ശനത്തിലൂടെ ഓരോ പരിസ്ഥിതി ദിനാചരണത്തിലും നടക്കുന്ന കോടികളുടെ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ സര്‍ക്കാരിന് തലവേദനയായിരുന്ന ജേക്കബ്ബ് തോമസ്‌ വിരമിച്ചിട്ടും സര്‍ക്കാരിനെ വെറുതേ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് 
ഈ ഫേസ്ബുക്ക് പോസ്റ്റ്‌,

 

Trending News