RSS സർസംഘചാലക് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജും നീക്കം ചെയ്തു, വിശദീകരണം നൽകാതെ Twitter

Mohan Bhagwat അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തു. എന്നാൽ എന്തുകൊണ്ട് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു എന്ന് ട്വിറ്റർ (Twitter) ഇതവരെ ഔദ്യോഗിക വിശദീകരണം നൽകിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 04:33 PM IST
  • ട്വിറ്ററിൽ 20.76 ലക്ഷം ഫോളോവേഴ്സാണ് മോഹൻ ഭാഗവതിനുള്ളത്.
  • എന്നാൽ RSS സർസംഘചാലകിന്റെ കാര്യത്തിൽ ട്വിറ്റർ ഇതുവരെ വിശദീകരണം നൽകാൻ തയ്യറായിട്ടില്ല
  • വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തപ്പോൾ ട്വിറ്റർ വിശദീകരണം നൽകിയിരുന്നു.
  • വൈസ് പ്രസിഡന്റിന്റെ അക്കൗണ്ട് കഴിഞ്ഞ വർഷമായി സജീവമല്ലായിരുന്നു അതെ തുടർന്ന് അൽഗോരിതമാണ് ബ്ലു ബാഡ്ജ് നീക്കിയതെന്ന് ട്വിറ്ററിന്റെ വിശദീകരണം
RSS സർസംഘചാലക് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജും നീക്കം ചെയ്തു, വിശദീകരണം നൽകാതെ Twitter

New Delhi : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ (Vice President Venkaiah Naidu) ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് (Twitter Blue Badge) നീക്കം ചെയ്തതിന് പിന്നാലെ, RSS സർസംഘചാലക് മോഹൻ ഭാഗവതിന്റെ (Mohan Bhagwat) അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തു. എന്നാൽ എന്തുകൊണ്ട് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു എന്ന് ട്വിറ്റർ (Twitter) ഇതവരെ ഔദ്യോഗിക വിശദീകരണം നൽകിട്ടില്ല. 

ട്വിറ്ററിൽ 20.76 ലക്ഷം ഫോളോവേഴ്സാണ് മോഹൻ ഭാഗവതിനുള്ളത്. വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തപ്പോൾ വൈസ് പ്രസിഡന്റിന്റെ അക്കൗണ്ട് കഴിഞ്ഞ വർഷമായി സജീവമല്ലായിരുന്നു അതെ തുടർന്ന് അൽഗോരിതമാണ് ബ്ലു ബാഡ്ജ് നീക്കിയതെന്ന് ട്വിറ്റർ വിശദീകരണം നൽകിയിരുന്നു. എന്നാൽ RSS സർസംഘചാലകിന്റെ കാര്യത്തിൽ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമം ഇതുവരെ വിശദീകരണം നൽകാൻ തയ്യറായിട്ടില്ല.

ALSO READ : Twitter ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ അത് പുനഃസ്ഥാപിച്ചു

ഇന്ന് രാവിലെയായിരുന്നു ഉപരാഷ്ട്രപതിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തതായി കണ്ടെത്തിയത്. ഇത് വാർത്തയായതിനെ തുടർന്ന് ട്വിറ്റർ മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് പുനഃസ്ഥാപിക്കുകയും ചെയ്തു. 

നാളുകളായി വെങ്കയ്യ നായിഡുവിന്റെ പേരിൽ അക്കൗണ്ട് പ്രവർത്തനരഹിതമായ സാഹചര്യത്തിലാണ് അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തതെന്ന് ഉരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചത്. അക്കൗണ്ട് സജ്ജീവമല്ലാത്തതിനെ തുടർന്ന് ട്വിറ്റർ അൽഗോരിതം ബ്ലു ബാഡ്ജ് നീക്കം ചെയ്യുകയായിരുന്നു എന്ന് ഉദ്യോസ്ഥാർ അറിയിച്ചു. 2020 ജൂണിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്ന് അവസാനമായി ഒരു ട്വീറ്റ് ഉണ്ടായത്.

ALSO READ : Twitter Suspended: പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്ററിനെ അനിശ്ചിതകാലത്തേക്ക് വിലക്കി നൈജീരിയ

2020 ജൂലൈ മുതൽ അക്കൗണ്ട് സജ്ജീവമല്ലെന്നും ട്വിറ്റർ അൽഗോരിതത്തെ തുടർന്ന് അക്കൗണ്ട് സജ്ജീവമല്ലയെന്ന് മനസ്സിലാക്കിയാൽ ബാഡ്ജ് നീക്കം ചെയ്യുന്നതാണ്. ഇപ്പോൾ അത് പുനഃസ്ഥാപിച്ചു എന്ന് ട്വിറ്ററിന്റെ ഇന്ത്യൻ വക്താവ് അറിയിച്ചു.

ALSO READ : Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?

ട്വിറ്ററിൽ ഒരു അക്കൗണ്ട് വിശ്വാസയോഗ്യമാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ബ്ലു ബാഡ്ജുകൾ നൽകുന്നത്. ഈ അക്കൗണ്ടുകൾ ഒരു നിശ്ചിത സമയത്ത് സജ്ജീവമല്ലെങ്കിൽ ആ ബാഡ്ജ് അവർ നീക്കം ചെയ്യുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News