പുഷ്പ 2 പ്രിമീയ‍ർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പത് വയസ്സുകാരൻ ശ്രീതേജിന് എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്ന് അല്ലു അ‍ർജുൻ.  ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ എത്താത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അല്ലു അ‍ജുന്റെ പ്രതികരണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമപരമായ നടപടി ക്രമങ്ങളുള്ളത് കൊണ്ടാണ് കുട്ടിയേയോ കുടുംബത്തെയോ സന്ദർശിക്കാത്തതെന്ന് അല്ലു അ‍ർജുൻ പറഞ്ഞു. കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവു ചെയ്തു കൊടുക്കും. എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.



Read Also: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്


പുഷ്പ 2 റിലീസിന് തലേന്ന്, ഡിസംബർ നാലാം തീയതിയാണ് പ്രീമിയർ ഷോക്കിടെ അപകടമുണ്ടായത്. സംഭവത്തിൽ ദിൽസുഖ്ന​ഗർ സ്വദേശി രേവതി മരണപ്പെടുകയും അവരുടെ ഒമ്പത് വയസ്സുകാരനായ മകൻ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തു. ശ്രീതേജ് ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.


അപകടവുമായി ബന്ധപ്പെട്ട് അല്ലു അ‍ർജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തവിട്ടതിന് പിന്നാലെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എന്നിരുന്നാലും ഉത്തരവ് വൈകിയതിന്റെ പശ്ചാതലത്തിൽ ചഞ്ചൽഗുഡ ജയിലിൽ ഒരു രാത്രി കഴിയേണ്ടി വന്നു.  മനപ്പൂർവ്വമല്ലാത്ത നരഹത്യ, മനപൂർവ്വം ദ്രോഹിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് അല്ലു അർജുനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം അല്ലു അർജുൻ നടത്തിയ ആഘോഷവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.


 



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.