Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

Tribal Man Attacked: വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപ്പെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചവ‍‍‍‍‍ർ റോഡിലൂടെ വലിച്ചിഴച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 16, 2024, 10:26 AM IST
  • ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു
  • പൊലീസ് വധശ്രമത്തിന് കേസെടുത്തു
Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപ്പെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചവ‍‍‍‍‍ർ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും  ദൃക്സാക്ഷികൾ പറഞ്ഞു. 

Read Also: അരീക്കോട് ക്യാമ്പിൽ കമാൻഡോ സ്വയം വെടിയുതിർത്തു മരിച്ചു; പോസ്റ്റ്‌മോർട്ടം ഇന്ന്

മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.  പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് കാറിൽ ഉണ്ടായിരുന്നവർ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ  കണ്ടെത്താനായിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. 

അതേസമയം വാഹനത്തിന്റെ ആർസി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ പേരിലാണ് ആർസി. എന്നാൽ സംഭവസമയത്ത് വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതിൽ വ്യക്തതയില്ല. 

 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News