അല്ലു അർജുൻ നായകനായ പുഷ്പ ദ റൈസ് വൻ വിജയമായിരുന്നു. തെലുങ്കിൽ നിർമ്മിച്ച ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയിലും മികച്ച പ്രകടനം കാഴ്ചവച്ചു. അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഡിസംബറിൽ റഷ്യയിലും റിലീസ് ചെയ്യാൻ  ഒരുങ്ങുകയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മോസ്‌കോ ഫിലിം ഫെസ്റ്റിവലിന്റെ പ്രത്യേക സ്‌ക്രീനിംഗിൽ മികച്ച പ്രതികരണത്തിന് ശേഷം ഡിസംബറിൽ റഷ്യയിൽ പുഷ്പ ഭാഗം 1 റിലീസ് ചെയ്യാനുള്ള ആവേശത്തിലാണ് ടീം. അല്ലു ഇപ്പോൾ മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്, അദ്ദേഹത്തിൻറെ ഷെഡ്യൂൾ അനുസരിച്ച് നിർമ്മാതാക്കൾ റിലീസ് തീയതി നിശ്ചയിക്കും" സിനിമയുടെ പ്രമോഷനുകൾക്കായി അല്ലു റഷ്യ സന്ദർശിക്കുമെന്നും  റിപ്പോർട്ടിൽ പറയുന്നു.


ALSO READ: Pushpa 2 : പുഷ്പ 2ൽ ഫഹദിന് പകരം അർജുൻ കപൂറോ? അഭ്യുഹങ്ങളോട് പ്രതികരിച്ച് അല്ലു അർജുൻ ചിത്രത്തിന്റെ നിർമാതാവ്


അല്ലു അർജുൻ തന്റെ പുഷ്പക്കൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി കൈവരിക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്‌ട്ര വേദിയിൽ ശബ്‌ദം സൃഷ്‌ടിക്കാൻ സജ്ജമാക്കി, എങ്ങനെ! 'ബ്ലോക്ക്ബസ്റ്റർ ഹിറ്റ് വിഭാഗത്തിൽ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുഷ്പ: ദി റൈസ് 2022 ഓഗസ്റ്റ് 30-ന് പ്രദർശിപ്പിച്ചിരുന്നു


അതേസമയം, പുഷ്പ രണ്ടാം ഭാഗം പുഷ്പ-ദി റൂളിൻറെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിൻറെ റിലീസ് എന്നായിരിക്കും എന്നത് സംബന്ധിച്ച് പക്ഷെ വ്യക്തത വന്നിട്ടില്ല. 2021 ഡിസംബറിൽ  റിലീസ് ചെയ്‌ത പുഷ്പ: ദി റൈസ് മികച്ച നേട്ടമാണ് ലോകമെമ്പാടുമുള്ള ബോക്സോഫീസുകളിൽ നിന്നും നേടിയത്.


ALSO READ: Pushpa 2 The Rule: ആരാധകരെ ആവേശത്തിലാക്കാൻ അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദി റൂൾ'; പുഷ്പയുടെ രണ്ടാം ഭാഗത്തിൻറെ പൂജാ ചടങ്ങുകൾ നടന്നു


350 കോടിയോളം രൂപയാണ് ചിത്രത്തിന് ലഭിച്ചത്.കൊവിഡ് ഭീതിയും റിലീസ് സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ചിത്രത്തിന്റെ തീയറ്ററുകളിലെ വിജയം പ്രശംസനീയമായിരുന്നു. ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ ഒടിടിയിൽ ചിത്രത്തിന് ബമ്പർ പ്രതികരണവും ചിത്രത്തിന് ലഭിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.