Pushpa 2 The Rule: ആരാധകരെ ആവേശത്തിലാക്കാൻ അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദി റൂൾ'; പുഷ്പയുടെ രണ്ടാം ഭാഗത്തിൻറെ പൂജാ ചടങ്ങുകൾ നടന്നു

Pushpa 2 The Rule: പുഷ്പ ദി റൈസിന്റെ രണ്ടാം ഭാ​ഗമായ പുഷ്പ 2 ദി റൂളിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 11:10 AM IST
  • രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദി റൈസ് പ്രമേയമാക്കിയത്
  • അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂള്‍ എന്ന രണ്ടാം ഭാഗത്തിൽ
Pushpa 2 The Rule: ആരാധകരെ ആവേശത്തിലാക്കാൻ അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദി റൂൾ'; പുഷ്പയുടെ രണ്ടാം ഭാഗത്തിൻറെ പൂജാ ചടങ്ങുകൾ നടന്നു

ഹൈദരാബാദ്: അല്ലു അർജുന്റെ പുഷ്‍പയുടെ രണ്ടാം ഭാഗമെത്തുന്നു. പുഷ്പ ദി റൈസിന്റെ രണ്ടാം ഭാ​ഗമായ പുഷ്പ 2 ദി റൂളിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. ചിത്രീകരണം അടുത്ത മാസം മുതൽ തുടങ്ങും. രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദി റൈസ് പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂള്‍ എന്ന രണ്ടാം ഭാഗത്തിൽ.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

Allu Arjun: ന്യൂയോർക്കിലെ ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്. അഞ്ച് ലക്ഷം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. സദസ്സിൽ ഇന്ത്യയോടുള്ള ദേശസ്നേഹവും അല്ലു അർജുനോടുള്ള ആരാധനയുമാണ് പ്രകടമായത്. പരേഡിന് ഇതുവരെ കാണാത്ത വിധം ധാരാളം പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് അഞ്ച് ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്.

ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ നടന്നു. ന്യൂയോർക്കിലെ തെരുവുകളിൽ അദ്ദേഹത്തെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് അവരെത്തിയത്. അല്ലു അർജുൻ എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേർന്ന് സിഗ്നേച്ചർ മൊമെന്റും നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News