GOLD Malayalam Movie : വെറുതെ വന്ന് ചവിട്ടി പൃഥ്വിരാജ്; വെറുതെ പോപ്പ്കോൺ കഴിച്ച് ലേഡി സൂപ്പർ സ്റ്റാർ; അൽഫോൺസ് പുത്രന്റെ ഗോൾഡ് സിനിമയുടെ ടീസറെത്തി
Alphonse Puthren Gold Movie നിവിൻ പോളിയുടെ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്.
കൊച്ചി : പൃഥ്വിരാജിനെയും നയന്താരെയും കേന്ദ്രകഥാപാത്രമാക്കി പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് സിനിമയുടെ ടീസർ (Gold Malayalam Movie Teaser) പുറത്ത് വിട്ടു. നിവിൻ പോളിയുടെ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്.
പ്രേമം സിനിമ ഓർമ്മിപ്പിക്കുവിധം സ്ലോ മോഷനും വിവിധ ഫ്രേമുകളും അടങ്ങിയ ടീസറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റൈലിഷായി സ്ലോ മോഷനിൽ നടന്ന് വന്ന് ഒരു കഥാപാത്രത്തെ വെറുതെ ചവിട്ടുന്ന പൃഥ്വിരാജും വെറുതെ പോപ്പ്കോൺ കഴിച്ചുകൊണ്ടിരിക്കുന്ന നയന്താരയെയുമാണ് ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമാണ് നയന്താരയുടേത്. 2021ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം നിഴലിന് ശേഷമെത്തുന്ന നയന്താര ചിത്രമാണ് ഗോൾഡ്.
ഇരുവർക്കും പുറമെ പ്രേമം സിനിമ ഫേയിമുകളായ ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് എന്നിവരെയും ടീസറിൽ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ് എന്നിവരും ചിത്രം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ALSO READ : 'പ്രൊഡക്ഷൻ കമ്പനിയുടെ പേര് പ്രശ്നം'; നയൻതാരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പോലീസിൽ പരാതി
പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മാജിക് ഫ്രേയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമിച്ചിരക്കുന്നത്. സംവിധായകനായ അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്.
അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ. ഗോൾഡിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് എന്ന് അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു.
ALSO READ : ഗണ്‍സ് ആൻഡ് ഗുലാബ്‍സ്; ആദ്യ വെബ് സീരീസിലെ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക്
ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേഷനാണ് ഈണം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.