'പ്രൊഡക്ഷൻ കമ്പനിയുടെ പേര് പ്രശ്നം'; നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനുമെതിരെ പോലീസിൽ പരാതി

നയൻതാരയുടെയും വി​​ഗ്നേഷ് ശിവന്റെയും പ്രൊഡക്ഷൻ കമ്പനിയുടെ പേരിനെ സംബന്ധിച്ചാണ് പരാതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 04:17 PM IST
  • റൗഡി പിക്ചേഴ്സ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്
  • പ്രൊ‍ഡക്ഷൻ കമ്പനിയുടെ പേര് തമിഴ്നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്
  • ചെന്നൈ സിറ്റി കമ്മീഷണർ ഓഫീസിലാണ് പരാതി സമർപ്പിച്ചത്
'പ്രൊഡക്ഷൻ കമ്പനിയുടെ പേര് പ്രശ്നം'; നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനുമെതിരെ പോലീസിൽ പരാതി

നടി നയൻതാരയ്ക്കും സംവിധായകൻ വി​ഗ്നേഷ് ശിവനുമെതിരെ പോലീസിൽ പരാതി നൽകി യുവാവ്. സാലി​ഗ്രാം സ്വദേശിയായ കണ്ണൻ എന്നയാളാണ് പരാതി നൽകിയത്. നയൻതാരയുടെയും വി​​ഗ്നേഷ് ശിവന്റെയും പ്രൊഡക്ഷൻ കമ്പനിയുടെ പേരിനെ സംബന്ധിച്ചാണ് പരാതി നൽകിയത്.

റൗഡി പിക്ചേഴ്സ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. പ്രൊ‍ഡക്ഷൻ കമ്പനിയുടെ പേര് തമിഴ്നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷണർ ഓഫീസിലാണ് പരാതി സമർപ്പിച്ചത്. തമിഴ്നാട് പോലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനും എതിരെ നിരവധി നടപടികൾ സ്വീകരിച്ച് വരികയാണ്. ഈ പശ്ചാത്തലത്തിൽ താരങ്ങൾ റൗഡി പിക്ചേഴ്സ് എന്ന് പ്രൊഡക്ഷൻ കമ്പനിക്ക് പേര് നൽകിയത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

വി​ഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നാനും റൗഡി താൻ എന്ന ചിത്രം വൻ വിജയമായിരുന്നു. ഇതിന് ശേഷമാണ് റൗഡി പിക്ചേഴ്സ് എന്ന പേരിൽ ഇരുവരും പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. 2021ൽ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ കമ്പനി നിർമിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News