സംവിധായകനായും നടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അൽത്താഫ് സലിം. ഇപ്പോഴിതാ സിനിമാ പ്രേമികളുടെ മനം കവരാൻ താരം വീണ്ടും എത്തുകയാണ്.  അൽത്താഫ് സലീം നായകനായെത്തുന്ന 'മന്മഥൻ' സിനിമയുടെ  ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. 'ദ മാസ്റ്റർ ഓഫ് ഹാർട്സ്' എന്ന ടാഗ് ലൈനിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ള ഒരു ഹിസ്റ്ററി പ്രൊഫസറായാണ് അൽത്താഫ് എത്തുന്നത്. ഇതുമൂലം നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും കൗതുകകരവുമായ ഒരു പിടി കാര്യങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിൽ എത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്ത് വിടും. 


Read Also: കള്ളൻ കാറിൽ തന്നെ! മുളക് പൊടി വിതറി പണം കവർന്ന സംഭവം, പരാതിക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ 


'മന്ദാകിനി'ക്ക് ശേഷം അൽത്താഫ് വീണ്ടും നായകനായി എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. അനസ് കടലുണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡാരിസ് യാർമിലും അനസ് കടലുണ്ടിയും ചേർന്ന് തിരക്കഥയൊരുക്കുന്നു. ഹൊതാരു ഫിലിംസ്, കെല്ലി ​ഗ്യാങ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ ഡാരിയസ് യാർമിൽ, സുജിത് കെ എസ് എന്നിവർ ചേർന്നാണ് 'മന്മഥൻ' നിർമ്മിക്കുന്നത്.


സം​ഗീതം - ബിബിൻ അശോക്, ജുബൈർ മുഹമ്മദ്, കോ പ്രൊഡ്യൂസർ - ലിജിൻ മാധവ്, എക്സി. പ്രൊഡ്യൂസർ - പ്രണവ് പ്രശാന്ത്, ഛായാ​ഗ്രഹണം - യുക്തിരാജ് വി, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല,  കലാസംവിധാനം - സജീഷ് താമരശേരി, വിഎഫ്എക്സ് - കൊക്കൂൺ മാജിക്, മേക്കപ്പ് - റഷീദ് അഹമ്മദ്, എഡിറ്റർ - വിനയൻ എം.ജെ, കോസ്റ്റ്യൂം - സൂര്യ ശേഖർ, ചീഫ് അസ്സോ.ഡയറക്ടർ - സാംജി എം ആന്‍റണി, അസ്സോ.ഡയറക്ടർ - അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ക്രിയേറ്റീവ് അസ്സോസിയേറ്റ് - ബിനോഷ് ജോർജ്ജ്, സ്റ്റിൽസ് - കൃഷ്ണകുമാർ ടി.എ, വിഷ്വൽ പ്രൊമോഷൻസ് - സ്നേക്ക്പ്ലാന്‍റ് എൽഎൽപി, ഡിസൈൻസ് - റോക്കറ്റ് സയൻസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.