സഭ്യതയില്ലാത്ത കമന്‍റുകള്‍ക്കും മേസേജുകള്‍ക്കു൦ രസകരമായ മറുപടികള്‍ നല്‍കി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ശര്‍വാനി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ്‌ക്ക് ആണ്‍ക്കുഞ്ഞ്; അമല്‍ എന്ന പേര് നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ


സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന അശ്ലീല കമന്‍റുകള്‍ക്കും കളിയാക്കലുകള്‍ക്കും രസകരമായ രീതിയില്‍ ശക്തമായ മറുപടി നല്‍കുന്ന ശര്‍വാനിയ്ക്ക് മുന്നില്‍ നമിച്ചുപോയി എന്ന്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം അമല പോള്‍. ഒരു കമന്‍റിന് ശര്‍വാനി നല്‍കുന്ന രസികന്‍ മറുപടിയടങ്ങുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.


എഎല്‍ വിജയ്‌യെ നശിപ്പിച്ചതാര്? കമന്‍റിന് ചുട്ട മറുപടി നല്‍കി അമല പോള്‍!


പേജില്‍ വന്ന കമന്‍റിന് മറുപടി നല്‍കാതെയിരുന്ന ശര്‍വാനിയോട് ഒരാള്‍ 'മര്യാദക്ക് നാളെ മറുപടി തന്നോളണ൦' എന്ന് മോശമായ ഭാഷയില്‍ ആവശ്യപ്പെട്ടു. ഇതിനു ''എന്തിനാ നാളെയാക്കുന്നെ? ഇപ്പോള്‍ തന്നെ തരാമല്ലോ... ഇങ്ങനെ പേടിപ്പിക്കാതെ! ശ്ശെ... ഞാനങ്ങ് പേടിച്ചില്ലേ! ഇങ്ങനെയൊന്നും ചൂടാവല്ലേ... ശരീരത്തിന് നല്ലതല്ല'' എന്നായിരുന്നു ശര്‍വാനിയുടെ മറുപടി. പരിഹാസരൂപേണയാണ് ശര്‍വാനിയുടെ മറുപടി എന്നതാണ് ഏറെ ശ്രദ്ധേയം. ഇതിനു രസകരമായ ഒരു അടിക്കുറിപ്പാണ് അമല പോല്‍ നല്‍കിയിരിക്കുന്നത്.



ഇതിനൊരു പരിഹാരമില്ലേ? നിറഞ്ഞ കണ്ണുകളുമായി അമല പോള്‍


''എന്റെ പോന്നോ നമിച്ചു... പൊളി മോള്‍! ഇതിന്റെ പകുതി സ്പിരിറ്റ്‌ എനിക്കുണ്ടായിരുന്നെങ്കില്‍!!'' എന്നാണ് അമല പോള്‍ പറയുന്നത്. ഇത്രയും ഹാസ്യ൦ കലര്‍ത്തി സമൂഹ മാധ്യമങ്ങളിലെ ശല്യക്കാരെ നേരിടാമെന്ന് കാണിച്ചുതന്ന ശര്‍വാനി മാതൃകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.  നര്‍മ്മത്തില്‍ ചാലിച്ചു മറുപടികള്‍ നല്‍കുന്ന ശര്‍വാനിയ്ക്ക് നിരവധിയാണ് ആരാധകര്‍.