പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും തെന്നിന്ത്യന്‍ നടി അമലാ പോളിന്‍റെ മുന്‍ ഭര്‍ത്താവും എഎല്‍ വിജയ്ക്ക് ആണ്‍ക്കുഞ്ഞ് ജനിച്ചു.
വിജയുടെ സഹോദരന്‍ ഉദയ്യാണ് സന്തോഷ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2019 ജൂലൈ 11നായിരുന്നു വിജയ്‌യുടെയും ചെന്നൈ സ്വദേശി ഡോക്ടര്‍ ആര്‍ ഐശ്വര്യയുടെയും വിവാഹം.
കുഞ്ഞിന്‍റെ ജനനവിവരമറിയിച്ച് ഉദയ് പങ്കുവച്ച കുറിപ്പിന് താഴെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. മുന്‍ ഭാര്യ അമലയുടെ ഓര്‍മ്മയ്ക്ക് കുഞ്ഞിനു അമല്‍ എന്ന പേര് നല്‍കണമെന്ന ആരാധകരുടെ ആവശ്യവും പോസ്റ്റിനു താഴെയുണ്ട്.
2014 ജൂണ്‍ 12നായിരുന്നു അമലാ പോളുമായുള്ള വിജയ്‍യുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.
താന്‍ പുനര്‍ വിവാഹിതനാകുന്ന വിവരം നേരത്തെ തന്നെ വിജയ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നായിരുന്നു എഎല്‍ വിജയ് പറഞ്ഞത്.
ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ രംഗത്തെത്തിയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് വിജയ്. പൂര്‍ണമനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെ എന്നുമായിരുന്നു താരത്തിന്‍റെ ആശംസ.
സുഹൃത്തും ഗായകനുമായ ഭവ്നീന്ദര്‍ സിംഗുമായി അമലയുടെ വിവാഹം കഴിഞ്ഞതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.
"Wedding pics #throwback (sic)" എന്ന അടിക്കുറിപ്പോടെ ഭവ്നീന്ദര്‍ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് വാര്‍ത്ത വൈറലായത്. പരസ്പരം ചുംബിക്കുന്നതും, നെറുകയില്‍ സിന്ദൂരം ചാര്‍ത്തുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരുന്നത്.