സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുകയാണ് അമല പോളിന്റെ കിടിലം ഡാന്‍സ്. അമലയുടെ ഡാന്‍സ് വീഡിയോ ആരാധകര്‍തന്നെ ഏറ്റെടുത്തിരിക്കുന്ന മട്ടാണ്.  ഡാൻസ് കണ്ട ആരാധകരുടെ കമന്റ് എന്തൊരു എനര്‍ജിയെന്നാണ്.  വീഡിയോ കാണാം..


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


അമലയുടെ ഏറ്റവും പുതിയ ചിത്രം കുടി യാദമൈതെ ആണ്.  ഇക്കാര്യം അമല സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.  മാത്രമല്ല ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു.


Also Read: തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി', ലോഹിതദാസിന്‍റെ ചരമവാര്‍ഷികത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി Prithviraj


അമല തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ്.  താരത്തിന്റെ (Amala Paul) അരങ്ങേറ്റം മലയാള സിനിമയിലൂടെയായിരുന്നുവെങ്കിലും കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ് എന്നത് ശ്രദ്ധേയമാണ്. 


2009ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അമല വെള്ളിത്തിരയിലെത്തിയത്.  അതിനുശേഷം തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തുവെങ്കിലും വിജയിച്ചില്ല.  ശേഷം 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'മൈന'യാണ് അമലയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. 


Also Read: Anie Siva: ആനിക്ക് ലാലേട്ടൻറെ അഭിനന്ദനം, നിരവധി പേർക്ക് പ്രചോദനമാവാൻ ആശംസകൾ


മാത്രമല്ല ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.   അതുപോലെ അമലയുടെ 'ആടൈ' എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.