ഒരു നടനെന്ന നിലയില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസ് (Lohithadas) എന്ന് പൃഥ്വിരാജ് ( Prithviraj)... സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ (Lohithadas death Anniversary) താരമെമെഴുതിയ ഓര്‍മ്മക്കുറിപ്പിലായിരുന്നു ഈ പരാമര്‍ശം....
സിനിമ തുടങ്ങാനിരിക്കേയുണ്ടായ ലോഹിതാദാസിന്‍റെ (Lohithadas) വിയോഗം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്നും നടന്‍ പൃഥ്വിരാജ് (Prithviraj) കുറിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം എന്ന സിനിമയില്‍ അഭിനയിക്കാനായതിനെ കുറിച്ചും പൃഥ്വി സൂചിപ്പിച്ചു.
ഒരു നടനെന്ന നിലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാളായിരുന്നു ലോഹി സര്‍. അദ്ദേഹത്തോടൊപ്പം ചെയ്ത ആ ഒരൊറ്റ ചിത്രത്തിലൂടെ അഭിനയ കഴിവിന്‍റെ നിരവധി വശങ്ങള്‍ കണ്ടെത്താന്‍ തനിക്ക് സാധിച്ചു, പൃഥ്വി കുറിച്ചു,
മറ്റൊരു ചിത്രം ആരംഭിക്കാനിരിക്കേ ലോഹി സര്‍ എന്നന്നേക്കുമായി വിട പറഞ്ഞത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് എന്ന് സൂചിപ്പിച്ച പൃഥ്വിരാജ്, ഒരു ഇതിഹാസമായി അദ്ദേഹം എന്നെന്നും ആരാധകരുടെ ഹൃദയങ്ങളിലുണ്ടാകുമെന്നും കുറിച്ചു.
Also Read: എങ്ങനെ വിളിക്കണം? പൃഥ്വിയെന്നോ അതോ രാജുവേട്ടനെന്നോ? പൃഥ്വിരാജ് നല്‍കിയ കിടിലന്‍ മറുപടി നോക്കൂ
"തനിയാവര്‍ത്തനം" എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് ലോഹിതദാസ് മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. തുടന്ന് അദ്ദേഹത്തിന്‍റേതായി 35സിനിമകള്‍..
ഭൂതക്കണ്ണാടിയാണ് ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. 2009ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോഹിതദാസ് മരണപ്പെട്ടത്.