Anie Siva: ആനിക്ക് ലാലേട്ടൻറെ അഭിനന്ദനം, നിരവധി പേർക്ക് പ്രചോദനമാവാൻ ആശംസകൾ

ഇന്നലെയാണ് വർക്കല പോലീസ് സ്റ്റേഷനിൽ നിയമിതയായ ആനി ശിവയുടെ കഥ ലോകം അറിയുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 07:14 AM IST
  • ശിവഗിരിയിൽ ഐസ്ക്രീമും, നാരാങ്ങ വെള്ളവും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി
  • കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോൾ ഒരാളുമായി പ്രണയത്തിലായ ആളുമായി വീട് വിട്ട് പോരേണ്ടി വന്നു
  • ഒരു കുഞ്ഞ് ജനിച്ച്‌ ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി
Anie Siva: ആനിക്ക് ലാലേട്ടൻറെ അഭിനന്ദനം, നിരവധി പേർക്ക് പ്രചോദനമാവാൻ ആശംസകൾ

തിരുവനന്തപുരം: കഷ്ടപ്പാടുകളെ തോൽപ്പിച്ച്  ജീവിതത്തിൽ മികച്ച നിലയിലെത്തിയ ആനി ശിവക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. ആനിയുടെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാവട്ടെ എന്ന് ആദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇന്നലെയാണ് വർക്കല പോലീസ് സ്റ്റേഷനിൽ നിയമിതയായ ആനി ശിവയുടെ കഥ ലോകം അറിയുന്നത്.

ശിവഗിരിയിൽ ഐസ്ക്രീമും, നാരാങ്ങ വെള്ളവും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി അതേ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയി എത്തിയത് ശരിക്കും സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റായിരുന്നു. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോൾ ഒരാളുമായി പ്രണയത്തിലായ ആളുമായി വീട് വിട്ട്  പോരേണ്ടി വന്നു.ഒരു കുഞ്ഞ് ജനിച്ച്‌ ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി.

ALSO READ:"വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം സാധ്യമാകുന്നത്" നടൻ ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

തിരികെ വീട്ടിലെത്തിയപ്പോൾ അവരും സഹായിച്ചില്ല. പിന്നീട് സ്വയ പ്രയ്തനത്തലാണ് പല പണികളും ചെയ്ത് പഠിച്ച് പരീക്ഷ എഴുതി ജോലി നേടിയത്. സാമൂഹിക മാധ്യമങ്ങളിലടക്കം ആനിയുടെ കഥയാണ് ചർച്ച ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News