തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമല പോള്‍ വിവാഹിതയായതായി റിപ്പോര്‍ട്ട്. സുഹൃത്തും ഗായകനുമായ ഭവ്നീന്ദര്‍ സിംഗിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതോടെയാണ് അമലയുടെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.  

 

ഭവ്നീന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചിത്രങ്ങള്‍. ഭവ്നീന്ദര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്, 


 

"Wedding pics #throwback (sic)" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇവര്‍ നേരത്തെ തന്നെ വിവാഹിതരായിരുന്നോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. പരസ്പരം ചുംബിക്കുന്നതും, നെറുകയില്‍ സിന്ദൂരം ചാര്‍ത്തുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ്‌ വൈരറലാകുന്നത്. 

 

എന്നാല്‍, ഈ ചിത്രങ്ങള്‍ വൈരറലായതോടെ ഭവ്നീന്ദര്‍ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരെ പോലെയാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പല അഭിമുഖങ്ങളിലും  തന്‍റെ പ്രിയപ്പെട്ട ഗായകനെ കുറിച്ച് അമല പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട് എന്നതും വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കാരണമാകുന്നു. 



 

 

ഉപാധികളില്ലാതെ തന്നെ സ്നേഹിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ജോലിയും കരിയറും വരെ അതിനായി ത്യജിച്ചതയും അമല മുന്‍പ് പറഞ്ഞിരുന്നു. എന്താണെങ്കിലും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

 

2014 ജൂണ്‍ 12നായിരുന്നു അമലാ പോളു൦ സംവിധായകന്‍  എഎല്‍ വിജയ്‍യുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.   

 

അതേസമയം, അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് ജൂലൈ 12ന് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ രംഗത്തെത്തിയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് വിജയ്. പൂര്‍ണമനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെ എന്നുമായിരുന്നു താരത്തിന്‍റെ ആശംസ.