'ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ'; മുന്‍ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് അമല!!

വിജയ് നല്ലൊരു വ്യക്തിയാണെന്നും ദമ്പതികള്‍ക്ക് വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നു

Last Updated : Jul 16, 2019, 03:23 PM IST
'ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ'; മുന്‍ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് അമല!!

പുനര്‍ വിവാഹിതനായ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം അമല പോള്‍.

വിജയ് നല്ലൊരു വ്യക്തിയാണെന്നും ദമ്പതികള്‍ക്ക് വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നുമാണ് അമല പറഞ്ഞത്.

മികച്ച വ്യക്തിത്വത്തിന് ഉടമയാണ് വിജയിയെന്നും ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെയെന്നും അമല ആശംസിച്ചു. ഏറ്റവും പുതിയ ചിത്രമായ ആടൈയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു അമലയുടെ പ്രതികരണം. 

ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വിജയ്‍യുടെ രണ്ടാം ഭാര്യ. മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന നവദമ്പതികളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.   

ഇരുവരുടെയും അടുത്ത ബന്ധുക്കളു൦ സുഹൃത്തുക്കളു൦ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2014 ജൂണ്‍ 12നായിരുന്നു അമലാ പോളുമായുള്ള വിജയ്‍യുടെ വിവാഹം. 

ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.   

താന്‍ പുനര്‍ വിവാഹിതനാകുന്ന വിവരം നേരത്തെ തന്നെ വിജയ്‌ ആരാധകരുമായി പങ്കുവച്ചിരുന്നു. ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നായിരുന്നു വിജയ് പറഞ്ഞത്.

Trending News