ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹജീവിതവും, അമിതാഭ് ബച്ചന്റെ കുടുംബത്തിലെ ഐശ്വര്യയുടെ ജീവിതവുമെല്ലാം എന്നും സോഷ്യൽ ലോകത്ത് ചർച്ചാവിഷയമാണ്. പൊതുവേദികളിൽ എത്തുന്ന താരങ്ങൾ എങ്ങിനെയെത്തി, ഒരുമിച്ചാണോ വന്നത്, വന്നതിൽ പിന്നെ ഒരുമിച്ചാണോ നടന്നത് .? ഒന്നിച്ച് ഫോട്ടോ എടുത്തോ, മുഖഭാവം എങ്ങിനെ എന്നിങ്ങനെ തുടങ്ങി താരകുടുംബത്തെ ഒപ്പിയെടുക്കുക എന്നത് പാപ്പരാസികൾക്കെന്നും ഒരു ആനന്ദമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഓരോ ദിവസം കഴിയുംതോറും ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതാ അമിതാഭ് ബച്ചന്‍ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരിൽ ഐശ്വര്യ റായിയെ കാണാനില്ലെന്നാണ് പുതിയ വാർത്ത. ഇൻസ്റ്റാഗ്രാമിൽ ബച്ചൻ ഐശ്വര്യയെ അൺഫോളോ ചെയ്തിരിക്കാമെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ അനുമാനിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഈ മാറ്റം  അഭിഷേകിന്‍റെയും ഐശ്വര്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുകയാണ്. 


ALSO READ: ജോലിയും കൂലിയും ഇല്ലാത്തവർക്കായി ഈ ചിത്രം സമർപ്പിക്കുന്നു..! ​മയോനിയെ വാരിപ്പുണർന്ന് ഗോപി സുന്ദർ


എന്നാൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലെ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തുന്നതിന് ദമ്പതികളിൽ നിന്നോ അവരുടെ പ്രതിനിധികളിൽ നിന്നോ ഉള്ള വിശദീകരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് ​​​​ആരാധകർ. അതിനിടെ ആദ്യമായി സിനിമയിലേക്ക് രം​ഗപ്രവേശം നടത്തുന്ന ബച്ചന്‍റെ ചെറുമകൻ അഗസ്ത്യ നന്ദയുടെ ചിത്രമായ 'ദി ആർച്ചീസി'ന്‍റെ പ്രദർശനത്തിന് ബച്ചൻ കുടുംബം കഴിഞ്ഞ ദിവസം ഒന്നിച്ച് പങ്കെടുത്തിരുന്നു. എന്നാൽ, കുടുംബം ഒന്നിച്ചാണ് എത്തിയതെങ്കിലും പരസ്പരമുള്ള പൊരുമാറ്റത്തിൽ പൊരുത്തക്കേടുണ്ടെന്നാണ് ആരാധകരുടെ നിരീക്ഷണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.