മാതാ പിതാ ​ഗുരു ​ദൈവം ഇന്ത്യയുടെ സംസ്കാരം എന്തെന്ന് ഒരോരുത്തരെയും കാണിച്ചു തരുന്ന വാചകങ്ങൾ. അമ്മയാണ് ആദ്യ ​ഗുരുവും,ദൈവവും ആർഷഭാരത സംസ്കാരം പഠിപ്പിച്ചു തരുന്നതെല്ലാം അത് തന്നെ. ഇൗ വാചകങ്ങൾ അത്രയും അന്വർഥമാക്കുകയാണ് ഒരു വൈറൽ വീഡിയോ മടിയിലിരിക്കുന്ന കുഞ്ഞു വാവക്ക് ഗായത്രി ചൊല്ലി കേൾപ്പിക്കുന്ന അമ്മയുടെ വീഡിയോ ആണ് വൈറലായത്. നടി അനിത ഹസാനന്ദാനിയാണ് (Anita Hassanandani) ഇൻസ്റ്റ​ഗ്രാമിൽ തന്റെയും കുട്ടിയുടെയും വീഡിയോ പങ്കുവെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടൗവ്വൽ  പുതച്ച് തന്റെ കുഞ്ഞ് കണ്ണുകൾക്കൊണ്ട് അമ്മയുടെ ​ഗായത്രി ശ്രദ്ധിക്കുന്ന ആരവിനെ വീഡിയോയിൽ കാണാം. ഫെബ്രുവരിയിലാണ് അനിതക്കും ഭർത്താവ് രോഹിത്തിനും കുഞ്ഞ് ആരവ് ഉണ്ടായത്. കുഞ്ഞിന്റെ ചിത്രങ്ങൾ (Pictures) പോസ്റ്റ് ചെയ്യുന്നതിനായി അവനു വേണ്ടി ഒരു പേജ് തന്നെയാണ് അനിതയും ഭർത്താവും ഇൻസ്റ്റ​ഗ്രാമിൽ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസും  പേജിൽ അപ്ഡേറ്റും ഉണ്ടായിരിക്കും. ആരവ് ഉണ്ടായതിന് ശേഷം ഞങ്ങൾ രണ്ടിൽ നിന്നും മൂന്നായി എന്ന ക്യാപ്ഷനുമായി അനിത ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതും മികച്ച പ്രേക്ഷക ശ്രദ്ധ കിട്ടിയിരുന്നു.


ALSO READ: ലോക വനിത ദിനം 2021: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ തപ്പട് വരെ കണ്ടിരിക്കേണ്ട സിനിമകൾ


അവസാനമിട്ട പോസ്റ്റിൽ ക്യാമറക്ക് (Camera) പോസ് ചെയ്ത് ചിരിക്കുന്ന ആരവിന്റെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 30000 ൽ അധികം ലൈക്കുകളായിരുന്ന ചിത്രത്തിന് ലഭിച്ചത്. എനിക്കറിയാം ഞാനെന്റെ അച്ഛനെ പോലെയെന്ന് എന്നാൽ ഞാനെന്റെ അമ്മയെ ആണ് കൂടുതൽ സ്നേഹിക്കുന്നത്.  കുഞ്ഞ് ആരവിന്റെ ചിത്രത്തിന്റെ ക്യാപ്ഷനാണിത്. മറ്റൊരു ദിവസം അനിത പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആരവിന് ഉമ്മ കൊടുക്കുന്നതായിരുന്നു.


10 വർഷമായി ഒരു മിച്ച് ജീവിക്കുന്നവരാണ് അനിതയും രോഹിത്തും. കുഞ്ഞിനായി തങ്ങൾ ഒരുങ്ങിയെന്ന് നേരത്തെയുള്ള ഇൻസ്റ്റ​ഗ്രാം (Instagram) പോസ്റ്റുകളിലെല്ലാം അനിത പറഞ്ഞിരുന്നു. ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളിലാണ് അനിത അഭിനയിക്കുന്നത്.  സീരിയലുകളുടെ പേരിൽ പ്രസിദ്ധയായ നടി സ്റ്റാർ പ്ലസിലെ കാവ്യാഞ്ജലിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. നിലവിൽ  മുംബൈയിലാണ് താരം താമസിക്കുന്നത്. ​ഗോവ സ്വദേശിയായ കോർപ്പറേറ്റ് പ്രൊഫഷണൽ രോഹിത്ത് റെഡ്ഡിയെ ആണ് അനിത വിവാഹം കഴിച്ചത്. 



ALSO READ: Aruvi Hindi Remake: Tamil ചിത്രം അരുവി ഹിന്ദിയിലെത്തുന്നു; Fatima Sana Sheikh കേന്ദ്ര കഥാപാത്രം


1999 മുതൽ അഭിനയ രം​ഗത്തുള്ള (Acting) അനിത ഇതുവരെ 30 ഒാളം സിനിമകളിലും 50ഒാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2005-ൽ മികച്ച നടിക്കുള്ള ഇന്ത്യൻ ടെലിവിഷൻ അവാർഡും,2006-ൽ ഇന്ത്യൻ ടെല്ലി അവാർഡും കരസ്ഥമാക്കി. 2019-ലും മികച്ച സഹനടിക്കുള്ള ഇന്ത്യൻ ടെല്ലി അവാർഡും അനിതയെ തേടിയെത്തി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.