മാർച്ച് 8 നാണ് ലോക വനിത ദിനം ആചരിക്കുന്നത്. ഇന്ത്യൻ സിനിമാലോകം മിക്കപ്പോഴും നായകന്മാരെ കേന്ദ്രികരിച്ച് കൊണ്ടാണ് സിനിമകൾ നിർമ്മിക്കുന്നത്. സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും മറക്കാറുണ്ട്. എന്നാൽ സ്ത്രീകളെയും, അവരുടെ സങ്കീർണ്ണമായ കഥാപാത്രങ്ങളെയും പറ്റി പറഞ്ഞിട്ടുള്ള വിവിധ സിനിമകളുണ്ട്. അതിൽ കണ്ടിരിക്കേണ്ട ചില സിനിമകൾ ഇവയാണ്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (Great Indian Kitchen)
പ്രേക്ഷക-നിരൂപക പ്രശംസ നേടി തരംഗം സൃഷ്ടിച്ച മലയാള ചലച്ചിത്രമാണ് The Great Indian Kitchen. ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റേത്. ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ മലയാളത്തില്‍ ഏറെ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഒരു വീട്ടമ്മയുടെ അടുക്കളയിലെ ജീവിതവും ദുരവസ്ഥയും വരച്ചു കാട്ടിയ ചിത്രം സിനിമാപ്രേമികളുടെ ഇടയില്‍ ആദ്യദിനത്തില്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് ഇടം നേടിയിരുന്നു. ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെചിത്രം ഇടംപിടിച്ചിരുന്നു.
ALSO READ: Movie Release: ഈ മാർച്ചിൽ നിങ്ങൾ കാണാൻ കാത്തിരുന്ന 5 Bollywood സിനിമകൾ എത്തുന്നു
അജ്ജി (Ajji)
പീഡനവും (Rape) ലൈംഗിക അതിക്രമണങ്ങളും വളരെയധികം വർധിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറെ കാലികപ്രസക്തിയുള്ള സിനിമയാണ് അജ്ജി. ദേവാഷിഷ് മഖിജ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് യൂഡലി ഫിലിംസാണ്. ലൈംഗിക പീഡനത്തെ കുറിച്ചും സമൂഹത്തിന്റെ അവസ്ഥയെ കുറിച്ചും സംസാരിക്കുന്ന ചിത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്നതിനെയും ചോദ്യം ചെയ്യുന്നുണ്ട്. സാധാരണ സിനിമയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു നായകനല്ല മറിച്ച് ഒരു മുത്തശ്ശിയാണ്.
ALSO READ: Movie Release: Parineeti Chopra ചിത്രം Saina മാർച്ച് 26ന് തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്തു
തപ്പട് (Thappad)
വിവാഹ ശേഷമുള്ള പീഡനത്തെ സാധാരണമായി കാണുന്ന ഇന്ത്യൻ സമൂഹത്തിൽ ഒരു തല്ല് പോലും തെറ്റാണെന്ന് ചൂണ്ടി കാണിക്കുന്ന സിനിമയാണ് തപ്പട് (Thappad). അനുഭവ് സിൻഹ സംവിധാനം ചെയ്ത സിനിമ ടി സീരിസിന്റെ ഭൂഷൺ കുമാറാണ് നിർമ്മിച്ചിരിക്കുന്നത്. താപ്സി പാനു മുഖ്യകഥാപാത്രമായ അമൃത സഭര്‍വാള്‍ ആയി എത്തുന്നു. ഭർത്താവ് ഭാര്യയെ തല്ലുന്നത് തെറ്റല്ല എന്ന് കരുതുന്ന ഈ സമൂഹം അത് ഭാര്യയുടെ അഭിമാനത്തെ എത്രത്തോളം ഇല്ലാതാക്കുന്നുവെന്ന് ചിന്തിക്കുന്നില്ല. ഈ സിനിമയുടെ പ്രധാന ആശയവും അത് തന്നെയാണ്. നമ്മുടെ ഒക്കെ മനസിലുള്ള പുരുഷാധിപത്യ മനോഭാവത്തെ ചോദ്യം ചെയ്യുന്ന ഒരു സിനിമ കൂടിയാണ് തപ്പട്.
ALSO READ: Paappan: മാർച്ച് 5 ന് 'പാപ്പൻ' ഷൂട്ടിംഗ് ആരംഭിക്കും; പ്രഖ്യാപനവുമായി Suresh Gopi
ഇംഗ്ലീഷ് വിഗ്ലീഷ് ( English Vinglish)
ഇംഗ്ലീഷ് വിഗ്ലീഷ് 2012 ലാണ് റിലീസ് ചെയ്തത്. ഗൗരി ഷിൻഡെ സംവിധാനം സംവിധാനം ചെയ്ത ഈ സിനിമ എങ്ങനെ ഒരു വീട്ടമ്മയെ സ്വന്തം മക്കളും, വീട്ടുകാരും തഴയുന്നുവെന്നും. അവർ വളർത്തിയെടുത്ത ആളുകൾ തന്നെ അവരെ എങ്ങനെ വിലകുറച്ച് കാണുന്നുവെന്നും പറയുന്ന സിനിമയാണ് ഇംഗ്ലീഷ് വിഗ്ലീഷ്. അന്തരിച്ച ശ്രീദേവിയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ആദിൽ ഹുസൈൻ, ഫ്രഞ്ച് നടൻ മെഹ്ദി നെബൗ, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...