ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആഞ്ചലീന അറിയപ്പെടുന്നത്.
അവർ എത്രത്തോളം സുന്ദരിയാണോ അത്രത്തോളം hot ആണ്. ഇത് പറയുന്നത് മറ്റാരുമല്ല അവരൂടെ ചിത്രങ്ങൾ തന്നെയാണ്.
June 4, 1975 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലായിരുന്നു ആഞ്ചലീന ജോളിയുടെ ജനനം.
ആഞ്ചലീനയുടെ അച്ഛൻ അഭിനേതാവായിരുന്നു കൂടാതെ അമ്മയും സഹോദരനും അഭിനേതാക്കളാണ്.
ആഞ്ചി എന്ന പേരിലും ആഞ്ചലീന അറിയപ്പെടുന്നു.
1982 ൽ ചലച്ചിത്ര ജീവിതം ആരംഭിച്ച ആഞ്ചലീന ജോളി 'Lookin' to Get Out' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിച്ചത്.
ഏഴാമത്തെ വയസ്സിലായിരുന്നു ആഞ്ചലീനയുടെ സിനിമലോകത്തേക്കുള്ള പ്രവേശനം.
1993 ൽ "Cyborg 2" എന്ന ചിത്രത്തിൽ ആഞ്ചലീന നായികയായി എത്തി.
UNHCR യുമായും അഭയാർഥികളുമായും നടത്തിയ പ്രവർത്തനത്തിന് 2005ൽ ആഞ്ചലീന ജോളിക്ക് Global Humanitarian Action Award ലഭിച്ചു.
1998 ൽ ആഞ്ചലീന HBOയുടെ ബയോപിക് സിനിമയിൽ അഭിനയിച്ചു. അതിൽ മോഡൽ ജിയ കാരംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ സിനിമ അമേരിക്കൻ മോഡലായ ജിയ കാരംഗിയുടെ യഥാർത്ഥ ജീവിത കഥയായിരുന്നു. ഇതിൽ അവരൂടെ മയക്കുമരുന്നിന്റെ ദുരൂപയോഗവും ഒടുവിൽ 26 മത്തെ വയസ്സിൽ എയ്ഡ്‌സ് ബാധിച്ചുള്ള മരണവും ചിത്രീകരിച്ചിരുന്നു.
എയ്ഡ്‌സ് ബാധിച്ച സ്ത്രീയെ ചിത്രത്തിൽ അവതരിപ്പിച്ചതിന് ആഞ്ചലീനയ്ക്ക് Golden Global- ൽ നിരവധി അവാർഡുകൾ ലഭിച്ചു.
ആഞ്ചലീന ജോളി 1995 ൽ നടൻ ജോണി ലീ മില്ലറെ വിവാഹം കഴിച്ചുവെങ്കിലും 1999 ൽ വിവാഹമോചനം നേടി. രണ്ടാമത് 2000 ൽ ബില്ലി ബോബ് തോൺടണെ (Bob Thornton)വിവാഹം കഴിച്ചുവെങ്കിലും 2003 ൽ വിവാഹമോചനം നേടി.
നടൻ ബ്രാഡ് പിറ്റുമായി (Brad Pitt) 2014 ൽ വിവാഹിതയായ ആഞ്ചലീനയ്ക്ക് Shiloh, Knox, Vivienne എന്നീ മൂന്നു മക്കളുണ്ട്. ഇവരെകൂടാതെ Maddox, Zahara, Pax എന്നീ 3 കുട്ടികളെയും ആഞ്ചലീന ദത്തെടുത്തിരുന്നു. അങ്ങനെ 6 കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.