അങ്ങിനെ അന്യൻ വീണ്ടും വരികയാണ്. 16 വർഷത്തിന് ശേഷം ചിത്രം  ബോളിവുഡിലേക്ക് (Bollywood ) റീ മേക്കിനൊരുങ്ങുന്നു. സംവിധായകനായ ശങ്കർ തന്നെയാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. 16 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീമേക്കിന് എത്തുന്നുവെന്ന പ്രത്യേകതയുണ്ട്.  റൺവീർ സിംഗാണ് ചിത്രത്തിൽ നായകാനായി എത്തുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്ര നാളുകൾക്ക് ശേഷമുള്ള റീമേക്കായതിനാൽ പ്രത്യേകത എന്തായിരിക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. റീമേക്ക് (Movie) എന്നതിനുപരി ഒഫീഷ്യൽ അഡാപ്‌റ്റേഷൻ ആണ് ഈ ചിത്രമെന്ന് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പെൻ മൂവീസിൻറെ ബാനറിൽ ജയന്തിലാൽ ഗാഡയായിരിക്കും നിർമ്മാണം.


ALSO READ : ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?


2005 ലാണ് വിക്രം നായകനായി തമിഴിൽ അന്യൻ പുറത്തിറങ്ങുന്നത്. സൈക്കോളജിക്കൽ (Psychological) ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിന വലിയ പ്രേക്ഷക പ്രീതിയാണ് അന്ന് ലഭിച്ചത്. മൂന്ന് കഥാപാത്രങ്ങളെയാണ് അന്യനിൽ വിക്രം അവതരിപ്പിച്ചത്. സദാമുഹമ്മദായിരുന്നു ചിത്രത്തിൽ വിക്രമിൻറെ നായിക.


ഹാരിസ് ജയരാജിൻറെ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ശങ്കറിൻറെ തന്നെ കഥയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‌കാർ ഫിലിംസിൻറെ ബാനറിൽ വി രവിചന്ദ്രൻ നിർമ്മിച്ച ചിത്രത്തിൻറെ ഛായാഗ്രഹണം രവി വർമ്മനും വി മണികണ്ഠനും ചേർന്ന് ആയിരുന്നു.


ALSO READ : ഉലയുമായി അപർണ്ണ ബാലമുരളി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്


 പ്രഖ്യാപത്തിന് പിന്നാലെ ചിത്രത്തിന് മികച്ച പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിനു തന്നെ മികച്ച പ്രതീക്ഷയുള്ള പ്രോജക്ട് ആയി മാറിയിരിക്കുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക