ഉലയുമായി അപർണ്ണ ബാലമുരളി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്

ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 05:10 PM IST
  • പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.
  • ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • പ്രവീൺ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേർന്നാണ്.
ഉലയുമായി അപർണ്ണ ബാലമുരളി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്
Kochi: അപർണ്ണ മുരളിയുടെ ഏറ്റവും പുതിയ ചിത്രം ഉല യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് (Prithviraj) പുറത്തിറക്കി. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. തമിഴിലും മലയാളത്തിലുമായി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത കഴിഞ്ഞു.  പ്രവീൺ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 

തമിഴിൽ (Tamil) ഹിറ്റ് ചിത്രമായിരുന്ന സൂരറൈ പോട്രിന്  ശേഷം മറ്റൊരു ശക്തമായ കഥാപാത്രമായി ഉലയിലൂടെ തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുരിസിച്ചോ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ താരനിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
 
 
ടോവിനോ (Tovino) കേന്ദ്ര കഥാപാത്രമായി എത്തിയ കൽക്കിക്ക് ശേഷം  പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഉലയ്ക്കുണ്ട്. അത് മാത്രമല്ല കൽക്കി ചിത്രത്തിന്റെ ടീമും ഉലയിലൂടെ വീണ്ടും ഒന്നിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേർന്നാണ്. അത് കൂടാതെ ഓപ്പറേഷൻ ജവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ്  ഛായാഗ്രഹണം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഉലയ്ക്കുണ്ട്.
 
 
മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അപർണ്ണ ബാലമുരളി (Aparna Balamurali) . അതിന് ശേഷം സൂരറൈ പോട്രിലൂടെ മറ്റ് ഭാഷകളിലും തിളങ്ങാൻ അപർണ്ണ ബലമുരളിയ്ക്ക് കഴിഞ്ഞു. അഭിനയത്തിനൊപ്പം ഗാനാലാപന രംഗത്തും അപർണ്ണ കഴിവ് തെളിയിച്ചിട്ടുണ്ട്. സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ ഗായക രംഗത്തെക്ക് വന്ന അപർണ്ണ ഒരു മുത്തശ്ശി ഗദ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ഒരു സെക്കന്റ് ക്ലാസ് യാത്ര,   ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, മഹേഷിന്റെ പ്രതികാരം, സൂരറൈ പോട്ര് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 

More Stories

Trending News