Point Range: തീയേറ്ററുകളിൽ പ്രകമ്പനമുണ്ടാക്കാൻ അപ്പാനി ശരത് ചിത്രം, ‘പോയിന്റ് റേഞ്ച്` ഉടൻ എത്തുന്നു
Appani Sharath Movie Point Range releasing theaters on August 18: സൈനു ചാവക്കാട് ആണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ സാധിച്ച നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയയറീസ് എന്ന സിനിമയിലൂടെ സിനിമയിലെത്തിയ താരം ആ ഒരു സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. ഇപ്പോഴിതാ അപ്പാനിയുടെ പുതിയ ചിത്രമായ പോയിന്റ് റേഞ്ച് ആഗസ്ത് 18 ന് തീയേറ്ററുകളിൽ എത്തുകയാണ്. സൈനു ചാവക്കാട് ആണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്.
ഡി എം പ്രൊഡക്ഷൻ ഹൗസും, ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് പ്രദർശനത്തിനെത്തിക്കുന്നത്. പോയിന്റ് റേഞ്ച് എന്ന സിനിമയിൽ അപ്പാനി ശരത്തിന്റെ കഥാപാത്രത്തിന്റെ പേര് 'ആദി' എന്നാണ്. ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത് ഹരീഷ് പേരടി, റിയാസ്ഖാന്‍, ചാര്‍മിള, മുഹമ്മദ് ഷാരിക്, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ചിത്രീകരണം നടന്നത് കോഴിക്കോട് പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ്.
ALSO READ: 'ദി ഹണ്ട് ഫോർ വീരപ്പൻ' മുതൽ 'ധൂമം' വരെ; ഓഗസ്റ്റിലെ ഒടിടി റിലീസുകൾ
ക്യാമ്പസ് രാഷ്ട്രീയം, പക, പ്രണയം എന്നിവയാണ് സിനിമയുടെ ഇതിവൃത്തം. മിഥുന്‍ സുബ്രന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത് ബോണി അസ്സനാറാണ്. ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നു. സുധീര്‍ ത്രീഡി ക്രാഫ്റ്റാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. അജയ് ഗോപാലും, ഫ്രാന്‍സിസ് ജിജോയും, അജു സാജനും ചേര്‍ന്ന് വരികൾ ഒരുക്കിയ ഗാനങ്ങൾക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ‘കുളിരേ കനവേ’, ‘തച്ചക് മച്ചക്’ എന്നീ ഗാനങ്ങളും ‘തച്ചക്ക് മച്ചക്ക് ‘എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും നേരത്തെ പുറത്തുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...